Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതോടെ ഷിംലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; അതിർത്തിയിൽ വാഹനങ്ങളുടെ നീണ്ട നിര
text_fieldsbookmark_border
ഷിംല: ഹിമാചൽ പ്രദേശ് സർക്കാർ ലോക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ ഷിംലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.
പർവാനൂവിലെ അന്തർസംസ്ഥാന പാതയിൽ നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്. അയൽ സംസ്ഥാനങ്ങളിലെത്തുന്നവരുടെ യാത്ര പാസ് പരിശോധിക്കുന്നിടത്തായിരുന്നു വാഹനങ്ങളുടെ നീണ്ട നിര.
നൂറുകണക്കിന് വാഹനങ്ങൾ അതിർത്തിയിൽ പരിശോധനക്കായി കുടുങ്ങിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കടുത്ത വേനൽ ആരംഭിച്ചതോടെയാണ് സഞ്ചാരികളുടെ ഹിമാചലിലേക്കുള്ള ഒഴുക്ക്.
വെള്ളിയാഴ്ചയാണ് ഹിമാചൽ പ്രദേശിൽ കോവിഡ് ലോക്ഡൗൺ എടുത്തുകളഞ്ഞത്. നേരത്തേ ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് ആകുന്നവർക്ക് മാത്രമാണ് സംസ്ഥാനത്ത് പ്രവേശനം അനുവദിച്ചിരുന്നത്. ഈ നിബന്ധനയും വെള്ളിയാഴ്ച ഒഴിവാക്കിയിരുന്നു.
Next Story
