Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടാനയുടെ മുന്നിലേക്ക് കൂസലില്ലാതെ കൈ കൂപ്പി ചെന്ന് വിനോദസഞ്ചാരി; ദൃശ്യങ്ങൾ വൈറൽ VIDEO
text_fieldsbookmark_border
കാട്ടാനക്കു മുന്നിൽ കൈകൂപ്പി നിൽക്കുന്ന വിനോദസഞ്ചാരി
ഊട്ടി: റോഡരികിൽ നിൽക്കുന്ന കാട്ടുകൊമ്പനെ കണ്ടപ്പോൾ വാഹനം നിർത്തി അടുത്തേക്ക് ചെന്ന് കൈകൂപ്പി നിൽക്കുന്ന വിനോദസഞ്ചാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തമിഴ്നാട് ഹൊഗനക്കൽ ടൂറിസ്റ്റ് കേന്ദ്രത്തിലാണ് സംഭവം.
ഇവിടെയെത്തിയ ഇയാൾ റോഡരികിൽ കൊമ്പനെ കണ്ട് കൂസലില്ലാതെ അടുത്തേക്ക് ചെല്ലുകയായിരുന്നു. ഭാഗ്യവശാൽ ആനക്ക് പ്രകോപനം ഉണ്ടായില്ല.
ഇത്തരം കുറ്റകൃത്യമായ നടപടികൾ വിനോദസഞ്ചാരികളുടെ ഭാഗത്തുനിന്നുണ്ടായാൽ കനത്ത പിഴ ചുമത്തുമെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ഏതായാലും സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

