റാഫ്റ്റ് അപകടം: ഏഴ് പേരെ രക്ഷിച്ച റഊഫിന് ജീവത്യാഗം
text_fieldsശ്രീനഗർ: പുഴയിൽ മുങ്ങിയ ഏഴ് ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തിയ ടൂറിസ്റ്റ് ഗൈഡ് ഒഴുക്കിൽപെട്ട് മരിച്ചു. അനന്ത്നാഗ് ജില്ലയിലെ പഹൽഗാം റിസോർട്ടിന് സമീപം ലിഡർ പുഴയിൽ വെള്ളിയാഴ്ചയാണ് അപകടം. വീശിയടിച്ച കാറ്റിനെ തുടർന്ന് റാഫ്റ്റ് (പുഴയിലൂടെ സാഹസികമായി തുഴയുന്ന കാറ്റുനിറച്ച ബോട്ട്) മറിയുകയായിരുന്നു.
പുഴയിൽ നല്ല ഒഴുക്കുണ്ടായിരുന്നു. ടൂറിസ്റ്റുകൾ വീണ ഉടൻ റഊഫ് അഹ്മദ് ദർ വെള്ളത്തിലേക്ക് ചാടി എല്ലാവരെയും രക്ഷിച്ചു. രണ്ടുപേർ വിദേശികളാണ്. എന്നാൽ, റഊഫിനെ ഒഴുക്കിൽപെട്ട് കാണാതായി. ഇയാൾക്കായുള്ള തിരച്ചിൽ വെള്ളിയാഴ്ച തുടർന്നെങ്കിലും ഫലമുണ്ടായില്ല. ശനിയാഴ്ച കാലത്താണ് മൃതദേഹം കിട്ടിയത്. റഊഫിനെ ധീരത അവാർഡിന് ശിപാർശ ചെയ്തതായി അനന്ത്നാഗ് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. കുടുംബത്തിന് ഗവർണർ സത്യപാൽ മലിക് അഞ്ചുലക്ഷം സഹായധനം പ്രഖ്യാപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
