Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോധ്​ ഗയയിൽ വിദേശ സഞ്ചാരി തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
ബോധ്​ ഗയയിൽ വിദേശ സഞ്ചാരി തൂങ്ങിമരിച്ച നിലയിൽ
cancel

ഗയ: ബിഹാറിലെ ​പ്രധാന ബുദ്ധമത തീർത്ഥാടന കേന്ദ്രമായ ബോധ്​ ഗയയിൽ വിദേശ വിനോദസഞ്ചാരി ആത്മഹത്യ ചെയ്​ത നിലയിൽ. തീർത്ഥാടന കേന്ദ്രത്തിനടുത്തുള്ള വനമേഖലയിലാണ്​ ആസ്​ട്രേലിയൻ സ്വദേശിയെന്ന് തോന്നിക്കുന്ന പുരുഷ​നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​.

ശനിയാഴ്​ച രാവിലെ ഗ്രാമീണരാണ്​ മൃതദേഹം കണ്ടത്​. തുടർന്ന്​ പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന്​ സമീപത്ത്​ നിന്ന്​ ലഭിച്ച ബാഗിൽ ഇയാളുടെ വ്യക്തിവിവരങ്ങൾ തെളിയിക്കുന്ന രേഖകൾ ഇല്ല. ഡയറിയിൽ എഴുതിയിരിക്കുന്ന ഫോൺ നമ്പറുകൾ ആസ്​ട്രേലിയൻ കോഡുള്ളതാണ്​.
മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്​. സ്ഥലത്ത്​ ഫോറൻസിക്​ അധികൃതർ പരിശോധന നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tourist Found Hanging From Tree In Bihar's Bodh Gaya- India news
Next Story