രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ലക്ഷം കടന്നു
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ഇതുവരെ കോവിഡ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15.31 ലക്ഷമായി ഉയർന്നു. നിലവിൽ 5,09,447 പേരാണ് ചികിത്സയിലുള്ളത്. 9,88,030 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 768 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 34,193 ആയി.
കോവിഡ് ഗുരുതരമായി ബാധിച്ച മഹാരാഷ്ട്രയിൽ 1,47,896 പേരാണ് ചികിത്സയിലുള്ളത്. 13,883 പേർ മരിച്ചു. തമിഴ്നാട്ടിൽ 3,571 പേർ മരണത്തിന് കീഴടങ്ങി. 54,896 പേർ ചികിത്സയിലുണ്ട്.
രാജ്യ തലസ്ഥാനത്ത് 10,994 പേരാണ് ചികിത്സയിലുള്ളത്. 3,853 പേർ കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച വരെ രാജ്യത്ത് 1,77,43,740 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ചൊവ്വാഴ്ച മാത്രം 4,08,855 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
