Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോവിഡ്​...

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 13000 കടന്നു; മരണം 437

text_fields
bookmark_border
രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 13000 കടന്നു; മരണം 437
cancel

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 13,000 കടന്നതായി കേന്ദ്ര ആരോഗ്യ -കുടുംബക്ഷേമ മന്ത്രാലയം. കഴിഞ്ഞ 24 മണ ിക്കൂറിനുള്ളിൽ 1,007 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 13,387 ആയി.

കഴിഞ്ഞ മണി ക്കൂറുകളിൽ 23 മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. രാജ്യത്തെ കോവിഡ്​ മരണസംഖ്യ 437 ആയി ഉയർന്നു. നിലവിൽ 11,201 പേരാണ്​ ചികിത്സയിലുള്ളത്​. 1,749 പേർ രോഗമുക്തി നേടി. വ്യാഴാഴ്​ച മാത്രം 183 പേരാണ്​ ആശുപത്രിവിട്ടത്​.

ഇന്ത്യയിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നത്​ പ്രതീക്ഷാവഹമാണെന്നാണ്​ റിപ്പോർട്ട്​. ​വ്യാഴാഴ്​ചത്തോടെ രോഗമുക്തിയുടെ നിരക്ക്​ 13.06 ശതമാനമായി ഉയർന്നിട്ടുണ്ട്​.

കോവിഡ്​ വ്യാപനത്തെ തുടർന്ന്​ 170 ജില്ലകളാണ്​ ഹോട്ട്​ സ്​പോട്ടായി കണക്കാക്കിയിരിക്കുന്നത്​. രാജ്യത്തെ 37 ശതമാനം ജനങ്ങളും ഹോട്ട്​സ്​പോട്ട്​ മേഖലയിലാണ്​ വരുന്നത്​. തമിഴ്​നാട്ടിലാണ്​ ഏറ്റവും കൂടുതൽ റെഡ്​ സോണുകളുള്ളത്​. 37 ജില്ലകളിൽ 22 എണ്ണം കോവിഡ്​ അതിവ്യാപന മേഖലകളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsRecovery rateIndia News#Covid19
News Summary - Total cases in India surge past 13,000-mark, death toll climbs to 437 - India news
Next Story