സ്റ്റേഷനിൽ യുവതിക്ക് പീഡനം; എസ്.ഐക്ക് സസ്പെൻഷൻ
text_fieldsബംഗളൂരു: പൊലീസ് സ്റ്റേഷനിൽ യുവതിയോട് ലൈംഗിക ചുവയോടെ പെരുമാറിയെന്ന പരാതിയിൽ എസ്.ഐക്ക് സസ്പെൻഷൻ. എസ്.ജി പാളയ സ്റ്റേഷൻ എസ്.ഐ മഞ്ജുനാഥിനെയാണ് സൗത്ത് ഈസ്റ്റ് ഡി.സി.പി സി.കെ. ബാബ സസ്പെന്റ് ചെയ്തത്.
എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്. ഐ.പി.സി 354 എ, 354 ഡി വകുപ്പുകൾ പ്രകാരമാണ് കേസ്. തുമകുരു സ്വദേശിയാണ് മഞ്ജുനാഥ്. ഏപ്രിൽ എട്ടിനാണ് കേസിനാസ്പദമായ സംഭവം.
ഏപ്രിൽ 10ന് യുവതി ഇതുസംബനധിച്ച് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വിവാഹമോചന പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ചെന്ന തന്നെ ശരീരത്തിൽ കയറിപ്പിടിച്ചതായാണ് യുവതി വെളിപ്പെടുത്തിയത്. ഏപ്രിൽ 11ന് യുവതി ഡി.സി.പിയെ കണ്ട് പരാതി നൽകി.

