Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹന്ദ്വാര ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ലശ്കർ കമാൻഡർ ഹൈദർ

text_fields
bookmark_border
ഹന്ദ്വാര ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ലശ്കർ കമാൻഡർ ഹൈദർ
cancel

ശ്രീനഗർ: ജമ്മു - കശ്മീരിലെ ഹന്ദ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരരിൽ ഒരാൾ ലശ്കറെ ത്വയ്ബ കമാൻഡർ ഹൈദർ ആണെന്ന് സ്ഥിരീകരിച്ചു. പാകിസ്താൻ പൗരനും ലശ്കറെ ത്വയ്ബ ഉന്നത കമാൻഡറുമായ ഹൈദറിനെയാണ് ഇന്ത്യൻ സുരക്ഷാസേന വധിച്ചതെന്ന് കശ്മീർ ഐ.ജി. വിജയ് കുമാർ അറിയിച്ചു.

കുപ്​വാര ജില്ലയിലെ ഹന്ദ്വാരയിൽ ചാഞ്ച്മുല്ല മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കേണലും മേജറും ഉൾപ്പെടെ നാല് സൈനികരും ഒരു പൊലീസ് ഓഫിസറും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ എട്ടുമണിക്കൂറോളം നീണ്ടു. 

പ്രദേശത്തെ ഒരു വീട്ടിൽ ഭീകരവാദികൾ കടക്കുകയും വീട്ടുകാരെ ബന്ദികളാക്കുകയും ചെയ്തതായി സുരക്ഷാസേനയ്ക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് സൈന്യവും ജമ്മു -കശ്മീർ പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. സുരക്ഷാസേന വീട്ടുകാരെ മോചിപ്പിക്കുകയും രണ്ട് ഭീകരരെ വധിക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Top LeT commander Haider killed in Handwara encounter -India news
Next Story