Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഹോറിൽ കൊല്ലപ്പെട്ട...

ലഹോറിൽ കൊല്ലപ്പെട്ട ഖാലിസ്​താൻ നേതാവി​െൻറ മൃതദേഹം ഇന്ത്യക്ക് കൈമാറിയേക്കില്ല

text_fields
bookmark_border
ലഹോറിൽ കൊല്ലപ്പെട്ട ഖാലിസ്​താൻ നേതാവി​െൻറ മൃതദേഹം ഇന്ത്യക്ക് കൈമാറിയേക്കില്ല
cancel

ന്യൂഡൽഹി: ലഹോറിൽ​ വെച്ച്​ കൊല്ലപ്പെട്ട ഖാലിസ്​താൻ ലിബറേഷൻ ഫോഴ്​സ്​ നേതാവ്​ ഹർമീത്​ സിങ്ങി​​െൻറ മൃതദേഹം ഇ ന്ത്യയിലേക്ക്​ കൊണ്ടുവരാൻ കഴിയില്ലെന്ന്​ റിപ്പോർട്ട്​. ഭൂപീന്ദർ സിങ്​ എന്ന വ്യാജ പേരിലാണ്​ ഹർമീത്​ കഴിഞ്ഞ ിരുന്നത്​. പാകിസ്​താനിലെ പഞ്ചാബിലുള്ള നാൻകാന സാഹിബ്​ സ്വദേശിയെന്നാണ്​ തിരിച്ചറിയൽ രേഖകളിൽ ഉള്ളത്​. അതിനാൽ മൃ തദേഹം മാതാപിതാക്കൾ താമസിക്കുന്ന അമൃത്​സറിലെത്തിക്കാൻ സ​ാങ്കേതിക ബുദ്ധിമുട്ടുകൾ ഏറെയാണ്​.

തിങ്കളാഴ്​ചയ ാണ്​ മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട്​ പ്രാദേശിക സംഘവുമായുള്ള തർക്കത്തിനിടെ ​ഹർമീത്​ സിങ്​ കൊല്ലപ്പെട്ടത്​. ലഹോറിലെ ദേര ചഹൽ ഗുരുദ്വാരക്ക്​ സമീപത്ത്​ വെച്ചായിരുന്നു സംഭവം​.

കൊല്ലപ്പെട്ടത്​ ഹാപ്പി പി.എച്ച്​ ഡി എന്ന പേരിൽ അറിയപ്പെടുന്ന അമൃത്​സർ സ്വദേശി ഹർമീത്​ സിങ്ങാണെന്ന്​ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ പാക്​ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുള്ള തിരിച്ചറിയൽ രേഖയിൽ നാൻകാന സാഹേബ്​ മൊഹല്ല ബാലില നാഡ്​ സ്വദേശി ശാന്ത്​ സിങ്ങി​​െൻറ മകൻ ഭൂപീന്ദർ സിങ്​(37) എന്നാണുള്ളത്​. വ്യാജ മേൽവിലാസത്തിലായതിനാൽ മൃതദേഹം സംസ്​കരിക്കുന്നതിന്​ സ്വദേശമായ ഛേഹർതയിലേക്ക്​ കൊണ്ടുവരാൻ കഴിയില്ലെന്നാണ്​ റിപ്പോർട്ട്​. ഹർമീതി​​െൻറ മാതാപിതാക്കളായ അവതാർ സിങ്ങും ഖുഷ്​ബീർ കൗറും ഛേഹർതയിലാണുള്ളത്​.

2016-17ൽ പഞ്ചാബിലെ ആർ.എസ്​.എസ്​ നേതാക്കളെ കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയാണ്​​ ഹർമീത്​ സിങ്​. പാകിസ്​താനിലേക്ക്​ ആയുധങ്ങളും മയക്കുമരുന്നും​ കടത്തിയ കേസുകളിൽ ഇന്ത്യ തെരഞ്ഞിരുന്ന കുറ്റവാളി കൂടിയായിരുന്നു ഇയാൾ.

രണ്ടു ദശകമായി പാകിസ്​താനിലാണ്​ കഴിഞ്ഞിരുന്ന ഹർമീത്​ സിങ്ങിനെ പിടികൂടാൻ ഇൻറർപോൾ റെഡ്​കോർണർ നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു. ഖാലിസ്​താൻ ലിബറേഷൻ ഫോഴ്​സ്​ അധ്യക്ഷൻ ഹർമീന്ദർ മി​ൻറൂവി​​െൻറ മരണത്തോടെയാണ്​ കെ.എൽ.എഫി​​​െൻറ നേതൃസ്ഥാനത്ത്​ ഹർമീത്​ എത്തിയത്.

Show Full Article
TAGS:Khalistani leader Harmeet Singh LAHORE india news 
News Summary - Top Khalistani leader’s body may not reach parents in India - India news
Next Story