കാഠ്മണ്ഡു: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യൻ വ്യവസായി നേപ്പാളിൽ അറസ്റ്റിലായി. ഇൻറർപോൾ അേന്വഷിക്കുന്ന പ്രതിയായ മഷ്കൂർ അഹമ്മദ് ലാരിയാണ് പിടിയിലായത്. കാഠ്മണ്ഡുവിലെ മഹാരാജ്ഗഞ്ച് മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
കാഠ്മണ്ഡുവിൽ നിന്ന് നെതർലാൻഡിലേക്ക് ലാരി അയച്ച പാഴ്സലിൽ മയക്കുമരുന്ന് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഇയാളുടെ ഹോട്ടലിൽ റെയ്ഡ് നടത്തുകയായിരുന്നു.
കാഠ്മണ്ഡുവിലെ പഞ്ചനക്ഷത്ര ഹോട്ടലിെൻറ ഉടമയാണ് ലാരി. എന്നാൽ 2015ലെ ഭൂകമ്പത്തിന് ശേഷം ഹോട്ടൽ അടഞ്ഞുകിടക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ ലാരിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.