ഹിസ്ബ് കമാൻഡർ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ഉറി മേഖലയിൽ ലചിപോറയിൽ െസെന്യവുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദി അബ്ദുൽ ഖയ്യൂം നജാർ കൊല്ലപ്പെട്ടു. ദീർഘകാലമായി ഒളിവിൽ പ്രവർത്തിക്കുകയായിരുന്നു. അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടയിലാണ് ലചിപോറ സോരാവർ പോസ്റ്റിനടുത്ത് നജാർ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. 1999 മുതൽ കശ്മീരിൽ സജീവമായി പ്രവർത്തിച്ചിരുന്ന നജാർ 2015ലാണ് പാക് അധീന കശ്മീരിലേക്ക് കടന്നത്. തുടർന്ന്, തിരിച്ചുവന്നയുടനാണ് ഹിസ്ബ് കമാൻഡറായത്.
ചൊവ്വാഴ്ച രാവിലെയാണ് നുഴഞ്ഞുകയറ്റം തകർത്തതെന്ന് സൈനിക വക്താവ് പറഞ്ഞു. മൃതദേഹം ആദ്യം തിരിച്ചറിഞ്ഞില്ലെങ്കിലും പിന്നീടാണ് അബ്ദുൽ ഖയ്യൂമിേൻറതാണെന്ന് സ്ഥിരീകരിച്ചത്. ജൻസാഹിബ്, ഇഷ്ഫാഖ് എന്നീ വ്യാജ പേരുകളിലാണ് ഇയാൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. 1999ലാണ് ഹിസ്ബുൽ പ്രവർത്തകനാകുന്നത്. 2015ൽ ഹിസ്ബുലുമായും ഹുർറിയത് നേതാക്കളുമായുമുണ്ടായ അഭിപ്രായഭിന്നതയെ തുടർന്ന് ലശ്കറെ ഇസ്ലാം എന്ന സംഘടനക്ക് രൂപംനൽകി. ഹുർറിയത് അദ്ദേഹത്തിെൻറ പ്രവർത്തനങ്ങളെ തള്ളിയിരുന്നു.
നിരവധി കൊലപാതകങ്ങളിലും വിധ്വംസക പ്രവർത്തനങ്ങളിലും നജാറിന് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. സോപോറിലെ മുംകാക് സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
