Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതം മാറ്റം...

മതം മാറ്റം തടയുന്നതിനുള്ള നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel

ന്യൂഡൽഹി: ഉത്തർപ്രദേശ്​, ഉത്തരാഖണ്ഡ്​ സർക്കാറുകൾ പാസാക്കിയ മതം മാറ്റം തടയുന്നതിനുള്ള നിയമത്തിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന്​ സുപ്രീംകോടതി. ചീഫ്​ ജസ്റ്റിസ്​ എസ്​.എ ബോബ്​ഡേ അധ്യക്ഷനായ ബെഞ്ചി​േന്‍റതാണ്​ തീരുമാനം. നിയമം പാസാക്കിയ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാറിനും സുപ്രീംകോടതി നോട്ടീസയച്ചു. നാലാഴ്ചക്കകം കേസിൽ മറുപടി നൽകണമെന്ന്​ നിർദേശിച്ചിട്ടുണ്ട്​.

ഉത്തർപ്രദേശ്​ സർക്കാറിന്‍റെ 2020ലെ നിയമവിരുദ്ധമായ മതംമാറ്റ ഓർഡിനൻസിനെതിരെയും ഉത്തരാഖണ്ഡ്​ സർക്കാറിന്‍റെ 2018ലെ മതസ്വാതന്ത്ര്യത്തിന്​ വേണ്ടിയുള്ള നിയമത്തിനെതിരായുമാണ്​ സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടത്​. ഉത്തരാഖണ്ഡിലെ നിയമത്തിൽ വിവാഹത്തിന്​ വേണ്ടിയുള്ള നിർബന്ധിത മതപരിവർത്തനം കുറ്റകരമാണ്​. അഭിഭാഷകൻ വിശാൽ താക്കറെയും മറ്റൊരു എൻ.ജി.ഒയുമാണ്​ ​സുപ്രീംകോടതിയെ സമീപിച്ചത്​.

രണ്ട്​ വ്യക്​തികൾ തമ്മിലുള്ള വിവാഹത്തിന്​ സർക്കാറിന്‍റെ മുൻകൂർ അനുമതി വാ​ങ്ങേണ്ട സ്ഥിതിയാണ്​ നിയമം മൂലം ഉണ്ടാവുകയെന്ന്​ എൻ.ജി.ഒക്കായി ഹാജരായ അഭിഭാഷകൻ സി.യു സിങ്​ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന ഹിമാചൽപ്രദേശ്​, മധ്യപ്രദേശ്​ സംസ്ഥാനങ്ങളിലും സമാന നിയമം പാസാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SupremcourtUnlawful Conversion
News Summary - Top Court To Examine Laws Against Unlawful Conversion In UP, Uttarakhand
Next Story