Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിക്കെതിരെ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി

text_fields
bookmark_border
മോദിക്കെതിരെ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ മാനനഷ്ടക്കേസ് നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേശ് കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിന്റ തുടർനടപടികൾ തടഞ്ഞുകൊണ്ട് അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കേസിൽ മുംബൈ ഗിർഗാവ് മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസ് റദ്ദാക്കാൻ വിസമ്മതിച്ച ബോംബെ ഹൈകോടതിയുടെ ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ നടപടി. വിഷയം വിശദമായി പരിശോധിക്കാൻ തീരുമാനിച്ച പരമോന്നത കോടതി, പരാതിക്കാരനായ ബി.ജെ.പി പ്രവർത്തകൻ എം.എച്ച്. ശ്രീശ്രീമലിനും മഹാരാഷ്ട്ര സർക്കാരിനും നോട്ടീസ് അയച്ചു. നാല് ആഴ്ചക്കകം ഇരുവരും മറുപടി നൽകണമെന്ന് നിർദേശിച്ച കോടതി, കേസ് കൂടുതൽ വാദത്തിനായി മാറ്റിവെച്ചു.

രാഹുൽ ഗാന്ധിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി, വ്യക്തികൾക്കോ കൃത്യമായ ഒരു വിഭാഗത്തിനോ എതിരെയല്ലാത്ത പൊതു രാഷ്ട്രീയ വിധികളിൽ മാനനഷ്ടക്കേസ് നിലനിൽക്കില്ലെന്ന സുപ്രീം കോടതിയുടെ മുൻകാല വിധികളും നിയമവശങ്ങളും കോടതിയിൽ വിശദീകരിച്ചു. ഈ വാദങ്ങൾ കണക്കിലെടുത്താണ് വിചാരണക്കോടതി നടപടികൾ പൂർണമായി സ്റ്റേ ചെയ്യാൻ ബെഞ്ച് ഉത്തരവിട്ടത്.

2018 സെപ്റ്റംബറിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിനാധാരം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജസ്ഥാനിൽ റഫാൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് സംസാരിക്കവെ മോദിയെ ‘ചോറോൻ കെ സർദാർ’ (കള്ളന്മാരുടെ സർദാർ) എന്ന് വിശേഷിപ്പിച്ചതെന്നാണ് പരാതി.

പൊതുയോഗത്തിനിടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു സംസാരിച്ച രാഹുൽ ഗാന്ധി, ബി.ജെ.പിയിലെ എല്ലാ പ്രവർത്തകരെയും ഒരേപോലെ അപമാനിച്ചു എന്ന് ആരോപിച്ചാണ് പ്രാദേശിക ബി.ജെ.പി നേതാവ് മഹേഷ് ശ്രീശ്രീമൽ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. തുടർന്ന് 2019 ആഗസ്റ്റ് 28-ന് മുംബൈ ഗിർഗാവ് മജിസ്‌ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു.

ഈ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹരജി സെപ്റ്റംബർ 8-ന് ബോംബെ ഹൈകോടതി തള്ളിയിരുന്നു. എങ്കിലും സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കുന്നതിനായി വിചാരണക്കോടതി നടപടികൾ ആറാഴ്ചത്തേക്ക് നീട്ടിവെക്കാൻ ഹൈകോടതി അന്ന് ഉത്തരവിട്ടിരുന്നു. ഈ സമയപരിധിക്കുള്ളിൽ സുപ്രീം കോടതിയിലെത്തിയ രാഹുൽ ഗാന്ധിക്ക് വിചാരണ തടഞ്ഞുകൊണ്ട് ഇപ്പോൾ അനുകൂല ഉത്തരവ് നേടാനായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Top Court Stays Defamation Case Trial Against Rahul Gandhi In PM Remarks Case
Next Story