കോടതി സ്റ്റേക്ക് ഇനി ആറുമാസം മാത്രം കാലാവധി
text_fieldsന്യൂഡൽഹി: നിയമ നടപടികളെ തടസപ്പെടുത്തുന്ന കോടതികളുടെ സ്റ്റേ ഒാർഡറുകൾക്ക് ആറുമാസത്തെ കാലാവധി നിശ്ചയിച്ച് സുപ്രീംകോടതി. കോടതി സ്റ്റേ മൂലം വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകൾക്ക് പരിഹാരമുണ്ടാകാൻ ഇൗ വിധി നിമിത്തമായേക്കും.
നിലവിൽ കോടതി സ്റ്റേ മൂലം നിയമ നടപടികൾ നിർത്തിെവച്ച എല്ലാ കേസുകളും ആറുമാസത്തിനു ശേഷം പുനരാരംഭിക്കാമെന്ന് കോടതി വിധിച്ചു. ആറുമാസത്തിലേക്കാൾ കൂടുതൽ ദിവസം സ്റ്റേ വേണമെന്ന് ജഡ്ജി കരുതുന്ന കേസുകളിലെ വിധിയിൽ സ്റ്റേ നീട്ടുന്നതിെൻറ കാരണം വ്യക്തമാക്കണമെന്നും പറയുന്നു. കോടതികൾ ഇനി മുതൽ നൽകുന്ന സ്റ്റേ ഉത്തരവുകൾക്കും വിധി ബാധകമാകും. സ്റ്റേ ആറുമാസത്തിലധികം നീട്ടണമെങ്കിൽ എല്ലാ കരണങ്ങളും ഉൾക്കൊള്ളിച്ചുള്ള സ്പീക്കിങ്ങ് ഒാർഡർ പുറപ്പെടുവിക്കണമെന്നും വിധിയിൽ ഉണ്ട്. സ്പീക്കിങ്ങ് ഒാർഡറിൽ കേസ് തീർപ്പ് കൽപ്പിക്കുന്നതിനേക്കാൾ സ്റ്റേ നീട്ടുകയാണ് പ്രധാനമെന്ന് വ്യക്തമാക്കാൻ സാധിക്കണം. കേസിെൻറ പ്രത്യേക സ്വഭാവവും വിധിയിൽ വ്യക്തമാക്കണമെന്നും സുപ്രീം കോടതിയുടെ മൂന്നംഗ െബഞ്ച് ഉത്തരവിട്ടു.
രണ്ട് ദശകം മുമ്പ് സി.ബി.െഎ രജിസ്റ്റർ ചെയ്ത ഡൽഹി റോഡ് നിർമാണത്തിലെ അഴിമതി സബന്ധിച്ച് കേസ് പരിഗണിച്ചപ്പോഴാണ് ബെഞ്ച് സ്റ്റേക്ക് കാലാവധി നിശ്ചയിച്ച് വിധി പുറപ്പെടുവിച്ചത്. സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ഹൈകോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയായിരുന്നു. പിന്നീട് 2013ലാണ് േകസ് സുപ്രീംകോടതിയിലെത്തുന്നത്.
2016ൽ നിയമ മന്ത്രാലയത്തിെൻറ പഠന കമീഷൻ സ്റ്റേ ഒാർഡറുകൾ കേസുകളുടെ വാദം തുടരുന്നത് വർഷങ്ങളോളം തടയുന്നുവെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിെൻറ കൂടി പശ്ചാത്തലത്തിലാന് സ്റ്റേക്ക് കാലാവധി നിശ്ചയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
