Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഫ്​. ഗവർണറുടെ...

ലഫ്​. ഗവർണറുടെ അധികാരം: മദ്രാസ്​ ഹൈകോടതി വിധിക്ക്​ സ്​റ്റേയില്ല

text_fields
bookmark_border
ലഫ്​. ഗവർണറുടെ അധികാരം:  മദ്രാസ്​ ഹൈകോടതി വിധിക്ക്​ സ്​റ്റേയില്ല
cancel

ചെന്നൈ: പുതുച്ചേരി ലഫ്​. ഗവർണറുടെ അധികാരങ്ങൾക്ക്​ കടിഞ്ഞാണിട്ട മദ്രാസ്​ ഹൈകോടതി വിധിക്ക്​ സ്​റ്റേ അനുവദിക് കണമെന്ന കിരൺ ബേദിയുടെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. അതേസമയം, ജൂൺ ഏഴിന്​ നടക്കാനിരിക്കുന്ന മന്ത്രിസഭ യോഗ ത്തി​​െൻറ സാമ്പത്തിക ബാധ്യതകളുണ്ടാവുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നത്​​ ജൂൺ 21 വരെ നിർത്തിവെക്കാൻ കോടതി ആവശ് യപ്പെട്ടു. ജസ്​റ്റിസുമാരായ ഇന്ദു മൽഹോത്ര, എം.ആർ. ഷാ എന്നിവരടങ്ങിയ അവധിക്കാല ഡിവിഷൻ ബെഞ്ചാണ്​ ചൊവ്വാഴ്​ച ഇൗ ഉത്തരവ്​ പുറപ്പെടുവിച്ചത്​. കേസുമായി ബന്ധ​െപ്പട്ട്​ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമിയോടും സുപ്രീംകോടതി വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്​. കേസ്​ ജൂൺ 21ലേക്ക്​ മാറ്റി.

ജനാധിപത്യമാർഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട പുതുച്ചേരി സർക്കാറി​​െൻറ ദൈനംദിന വിഷയങ്ങളിൽ ഇടപെടാൻ ലഫ്​. ഗവർണർക്ക്​ അധികാരമില്ലെന്ന്​ മദ്രാസ്​ ഹൈകോടതി മധുര ബെഞ്ച്​ ഇൗയിടെ ഉത്തരവിട്ടിരുന്നു. പുതുച്ചേരി സർക്കാറിനോട്​ ദൈനംദിന റിപ്പോർട്ട്​ വാങ്ങുന്നതിന്​ കിരൺ ബേദിക്ക്​ കേന്ദ്ര സർക്കാർ നൽകിയ പ്രത്യേകാനുമതിയും ഹൈകോടതി റദ്ദാക്കി.

2017ലാണ്​ ലഫ്​. ഗവർണർമാരുടെ അധികാരപരിധി സംബന്ധിച്ച്​ കേന്ദ്ര സർക്കാർ പുതിയ ചട്ടം കൊണ്ടുവന്നത്​. ഇതുവഴി മന്ത്രിസഭ എടുത്ത തീരുമാനങ്ങളിൽ ഇടപെടാനും വേണമെങ്കിൽ ഭേദഗതികൾ നിർദേശിക്കാനും ലഫ്​. ഗവർണർക്ക്​ സാധിക്കും. ഇൗ പ്രത്യേകാധികാരമാണ്​ കോടതി റദ്ദാക്കിയത്​. കോൺഗ്രസ്​ എം.എൽ.എ കെ. ലക്ഷ്​മിനാരായണൻ സമർപ്പിച്ച ഹരജിയിലായിരുന്നു വിധി.

ഇതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കിരൺ ബേദിയും ചേർന്നാണ്​ സുപ്രീംകോടതിയിൽ അപ്പീൽ ഹരജി സമർപ്പിച്ചത്​. സർക്കാറി​​െൻറ ആഭ്യന്തരകാര്യങ്ങളിൽ ഗവർണർ തുടർച്ചയായി ഇടപെടുന്നതിൽ പ്രതിഷേധിച്ച്​ മുഖ്യമന്ത്രി വി. നാരായണസാമിയുടെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങൾ രാജ്​നിവാസിന്​ മുന്നിൽ സത്യഗ്രഹസമരം നടത്തിയിരുന്നു. കിരൺ ബേദി ലഫ്​. ഗവർണറായി ചുമതലയേറ്റതിനുശേഷം സർക്കാറി​​െൻറ പ്രവർത്തനങ്ങൾക്ക്​ തടയിടുന്നവിധത്തിലായിരുന്നു കിരൺ ബേദിയുടെ പ്രവർത്തനം. സർക്കാർ പ്രഖ്യാപിച്ച ജനപ്രിയ ക്ഷേമ-വികസന പദ്ധതികളുടെയും ഫയലുകൾ ഗവർണർ തടഞ്ഞുവെക്കുന്നതും പതിവായിരുന്നു.

പുതുച്ചേരി സർക്കാറിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ഗൂഢാലോചനയാണ്​ ഇതിനു​ പിന്നിലെന്നും കിരൺ ബേദി ഭരണഘടനവിരുദ്ധമായാണ്​ പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ്​-ഡി.എം.കെ മുന്നണി നേതാക്കൾ ആരോപിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiran bedichief ministerpuducherryindia newssupreme court
News Summary - Top Court Notice To Puducherry Chief Minister Over Tussle With Kiran Bedi- India news
Next Story