Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏഴു സംസ്​ഥാനങ്ങളിലും...

ഏഴു സംസ്​ഥാനങ്ങളിലും ലക്ഷദ്വീപിലും ഹിന്ദുക്കളെ ന്യൂനപക്ഷമാക്കാൻ ബി.ജെ.പി

text_fields
bookmark_border
ഏഴു സംസ്​ഥാനങ്ങളിലും ലക്ഷദ്വീപിലും ഹിന്ദുക്കളെ ന്യൂനപക്ഷമാക്കാൻ ബി.ജെ.പി
cancel

ന്യൂഡൽഹി: നിലവിൽ ക്രിസ്​ത്യാനികളും മുസ്​ലിംകളും സിഖുകാരും ന്യൂനപക്ഷമായ ഏഴു​ സംസ്​ഥാനങ്ങളിലും ഒരു കേന്ദ്രഭ രണ പ്രദേശത്തും അത്​ മാറ്റി ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന ബി.ജെ.പി നേതാവി​​െൻറ ഹരജിയിൽ അറ്റോണ ി ജനറൽ കെ.കെ വേണുഗോപാലിനോട്​ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്​ അഭിപ്രായം തേടി. സംസ്​ഥാനങ ്ങളിലെ ജനസംഖ്യ നോക്കി ന്യൂനപക്ഷങ്ങളെ കണക്കാക്കണമെന്ന്​ ബി.ജെ.പി നേതാവ്​​ അശ്വനി കുമാർ ഉപാധ്യായക്ക്​ വേണ്ടി ഹാജരായ അഡ്വ. മുകുൾ രോഹതഗി വാദിച്ച​പ്പോഴാണ്​ സുപ്രീംകോടതി വേണുഗോപാലി​​െൻറ അഭിപ്രായം തേടിയത്​.

മിസോറം, നാഗാലൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്​, മണിപ്പൂർ എന്നീ അഞ്ച്​ സംസ്​ഥാനങ്ങളിൽ ക്രിസ്​ത്യാനികളെയും ജമ്മു-കശ്​മീരിലും ലക്ഷദ്വീപിലും മുസ്​ലിംകളെയും പഞ്ചാബിൽ സിഖ​ുകാരെയും ഭൂരിപക്ഷമായി പരിഗണിച്ച്​ ന്യൂനപക്ഷ പദവി ഹിന്ദുക്കൾക്ക്​ നൽകണമെന്നാണ്​ ബി.ജെ.പി നേതാവി​​​െൻറ ആവശ്യം. 2011ലെ സെൻസസ്​ പ്രകാരം ഇൗ സംസ്​ഥാനങ്ങളിലെയും കേന്ദ്ര​ഭരണ പ്രദേശത്തെയും ഹിന്ദു ജനസംഖ്യയും ഹരജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്​. ലക്ഷദ്വീപ്​ (2.5 ശതമാനം) മിസോറം (2.75 ശതമാനം) നാഗാലൻഡ് (8.75 ശതമാനം) മേഘാലയ (11.53 ശതമാനം) ജമ്മു-കശ്​മീർ (28.44 ശതമാനം) അരുണാചൽ പ്രദേശ്​ (29 ശതമാനം), മണിപ്പൂർ (31.39 ശതമാനം), പഞ്ചാബ്​ (38.4 ശതമാനം)​ എന്നിങ്ങനെയാണത്​.

രാജ്യത്തി​​െൻറ ജനസംഖ്യ സ്​ഥിതിവിവരം അടിസ്​ഥാനമാക്കി ന്യൂനപക്ഷങ്ങളെ തീരുമാനിക്കുന്നത്​ നിയമവിരുദ്ധമാണെന്ന്​ ​ഒന്നാം മോദി സർക്കാറി​​െൻറ അറ്റോണി ജനറൽ ആയിരുന്ന മുകുൾ രോഹതഗി വാദിച്ചു. ദേശീയതലത്തിലെ സ്​ഥിതിവിവരമനുസരിച്ച്​ ഭൂരിപക്ഷമായ ഹിന്ദുക്കൾ ജമ്മു-കശ്​മീരിലും ചില വടക്കു കിഴക്കൻ സംസ്​ഥാനങ്ങളിലും ന്യൂനപക്ഷമാണെന്നും എന്നാൽ, അവർക്ക്​ ന്യൂനപക്ഷ അവകാശങ്ങൾ ലഭിക്കുന്നില്ലെന്നും ബി.ജെ.പി നേതാവി​​െൻറ ഹരജിയിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minorityindia newspleaTop CourtAtorney General
News Summary - Top Court Asks Attorney General's Assistance Over Plea To Define Minority- India news
Next Story