450 കോടിയുെട അഴിമതി: അമുൽ ഡയറി എം.ഡി രാജിവെച്ചു
text_fieldsആനന്ദ്: ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ ക്ഷീരോത്പാദന സ്ഥാപനമായ അമുൽ ഡയറിയുടെ (കൈറ ഡിസ്ട്രിക്ട് കോ ഒാപറേറ്റീവ് മിൽക്ക് പ്രൊഡ്യുസേഴ്സ് യൂണിയൻ ലിമിറ്റഡ്) മാനേജിങ് ഡയറക്ടർ കെ. രത്നം രാജിവെച്ചു. 450 കോടി രൂപയുടെ അഴിമതി ആരോപണത്തെ തുടർന്നാണ് രാജി. ടെൻഡർ നൽകുന്നതിലും ഡയറിയിലേക്ക് ആളുകെള റിക്രൂട്ട് ചെയ്യുന്നതിലും ക്രമക്കേട് നടത്തിെയന്നാണ് ആരോപണം.
ശനിയാഴ്ച നടന്ന രാജി മാധ്യമങ്ങളെ അറിയിച്ച അമുൽ കോഒാപറേറ്റീവ് ചെയർമാൻ രാം സിൻഹ് പാർമർ ഇൗ ആരോപണങ്ങൾ നിഷേധിച്ചു. കുടംബ പ്രശ്നങ്ങളാണ് അദ്ദേഹത്തിെൻറ രാജിക്ക് ഇടയാക്കിയതെന്ന് പാർമർ പറഞ്ഞു. അഴിമതിക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിെന തുടർന്നാണ് രാജി എന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്നും പാർമർ വ്യക്തമാക്കി.
പ്ലാനിങ് ആൻറ് മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ ജയൻ മേത്തയെ എം.ഡി ഇൻചാർജ് ആയി നിയമിച്ചതായി അമുൽ വാർത്താ കുറിപ്പിൽ അറിയിച്ചു.
22 വർഷമായി അമുലിനു വേണ്ടി പ്രവർത്തിക്കുന്നുവെന്ന് രാജിവെച്ച രത്നം പറഞ്ഞു. ഇനി സ്വന്തമായി എന്തെങ്കിലും തുടങ്ങണം. കൂടാതെ യു.എസിലും തമിഴ്നാട്ടിലുമായി കഴിയുന്ന കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്നും കെ. രത്നം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
