തേയിലത്തൊഴിലാളികളുടെ പ്രശ്നങ്ങൾ നന്നായി അറിയാവുന്നത് ചായ്വാലക്കെന്ന് മോദി
text_fieldsചബുവ (അസം): അസമിലെ തേയിലത്തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ ഏറ്റവും നന്നായി മനസ്സിലാകുക ചായ്വാലയായിരുന്ന തനിക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസം തേയിലയെയും തേയില വ്യവസായത്തെയും തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനക്കും രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന ടൂൾകിറ്റ് പ്രചാരണത്തിനും കോൺഗ്രസ് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ടൂൾകിറ്റിനെ കുറിച്ച് നിങ്ങൾ കേട്ടുകാണും. അത് അസമിലെ തേയിലത്തോട്ടങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചു. ഒരു ഇന്ത്യക്കാരനും അത് അനുവദിക്കില്ല. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബെർഗ് ട്വിറ്ററിൽ കർഷക സമരത്തെ പിന്തുണച്ച് പങ്കുവെച്ച ടൂൾകിറ്റ് പരാമർശിച്ച് മോദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

