Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടൂൾ കിറ്റ്: യു.എസ് പരിസ്ഥിതി പ്രവർത്തകൻ പീറ്റർ ഫെഡറിക്കിന്‍റെ പങ്കും അന്വേഷണത്തിൽ

text_fields
bookmark_border
Peter Frederick
cancel

ന്യൂഡൽഹി: കാലവസ്​ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗ് പുറത്തുവിട്ട ടൂൾ കിറ്റ്​ തയാറാക്കുന്നതിന് പിന്നിൽ വിദേശ ബന്ധമുണ്ടോയെന്ന് ഡൽഹി പൊലീസ് പരിശോധിക്കുന്നതായി റിപ്പോർട്ട്. അമേരിക്കൻ പരിസ്ഥിതി പ്രവർത്തകൻ പീറ്റർ ഫെഡറിക്കിന് സംഭവത്തിൽ പങ്കുണ്ടോയെന്നാണ് ഡൽഹി പൊലീസ് പരിശോധിക്കുന്നത്.

ടൂൾ കിറ്റ്​ കേസിൽ അറസ്റ്റിലായ ദിശ രവി, ആരോപണവിധേയരായ നികിത ജേക്കബ്, ശാന്തനു മുകുൾ എന്നിവർ പീറ്റർ ഫെഡറിക്കുമായി ആശയവിനിമയം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ, ഖലിസ്താനി ആരോപണത്തിനെതിരെ പീറ്റർ ഫെഡറിക് രംഗത്തെത്തി. തന്നെ ഖലിസ്താനിയായി ചിത്രീകരിക്കുന്നത് അപഹാസ്യമാണെന്ന് പീറ്റർ വ്യക്തമാക്കി. സിഖ് നേതാക്കളുമായി താൻ നേരത്തെ ബന്ധപ്പെട്ടിട്ടുണ്ട്. സിഖ് മതത്തിന്‍റെ ഉൽപത്തി അടക്കമുള്ള വിഷയങ്ങളിൽ പുസ്തകം എഴുത്തിയിട്ടുണ്ടെന്നും പീറ്റർ വിവരിക്കുന്നു.

ടൂൾ കിറ്റ്​ കേസിൽ ബോംബെ ഹൈകോടതി അഭിഭാഷക നികിത ജേക്കബിനും ശന്തനുവിനും എതിരെ ജാമ്യമില്ല​​ അറസ്റ്റ്​ വാറണ്ട് തിങ്കളാഴ്ച പുറപ്പെടുവിച്ചിരുന്നു​. ഡൽഹി പൊലീസിന്‍റെ അഭ്യർഥനയിൽ ഡൽഹി ഹൈകോടതിയാണ്​ വാറണ്ട്​ പുറപ്പെടുവിച്ചത്​. ടൂൾ കിറ്റ്​ കേസിൽ 21കാരിയായ പരിസ്​ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിന്​ പിന്നാലെയാണ്​ നികിതക്കെതിരായ​ ജാമ്യമില്ല അറസ്റ്റ്​ വാറണ്ട്​. നികിതയെയും ശാന്തനുവിനെയും അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് മുംബൈയിൽ എത്തിയിട്ടുണ്ട്.

ദിശ രവി, നികിത ജേക്കബ്, ശാന്തനു മുകുൾ എന്നിവർ ചേർന്നാണ് ടൂ​ൾ കി​റ്റ് തയാറാക്കിയതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ശാന്തനുവിന്‍റെ ഇമെയിൽ ഐ.ഡി ഉപയോഗിച്ചാണ് കിറ്റ് തയാറാക്കിയതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. നികിതയുടെയും ശാന്തനുവിന്‍റെയും വീടുകളിൽ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. നികിതയുടെ വീട്ടിൽ നിന്ന് രണ്ട് ലാപ് ടോപ്പുകളും ഒരു ഐഫോണും പിടിച്ചെടുത്തു. ഇതിൽ ഐഫോണിലെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ഫ്രൈ​ഡേ ഫോ​ർ ഫ്യൂ​ച്ച​ർ കാ​മ്പ​യിന്‍റെ ഇ​ന്ത്യ​യി​ലെ സ്ഥാ​പ​ക പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ളാ​യ ദി​ശ ര​വിയെ (21) ബം​ഗ​ളൂ​രു​വി​ലെ സൊ​ല​ദേ​വ​ന​ഹ​ള്ളി​യി​ലെ വീ​ട്ടി​ൽ​ നി​ന്ന്​ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഡ​ൽ​ഹി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് വൈ​കീ​ട്ട് ആ​റി​നു​ള്ള വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച് അ​റ​സ്​​റ്റ് രേ​ഖ​പ്പെ​ടു​ത്തി.

ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് അ​ന്താ​രാ​ഷ്​​​ട്ര പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ഗ്രെ​റ്റ തു​ൻ​ബ​ർ​ഗ് ട്വീ​റ്റ് ചെ​യ്ത ടൂ​ൾ കി​റ്റു​മാ​യി (ഗൂ​ഗ്​​ൾ ഡോ​ക്യു​മെന്‍റ്) ബ​ന്ധ​പ്പെ​ട്ട് ഫെ​ബ്രു​വ​രി നാ​ലി​നാ​ണ് ഡ​ൽ​ഹി പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ​ചെ​യ്​​ത​ത​ത്. കേ​സി​ലെ ആ​ദ്യ​ത്തെ അ​റ​സ്​​റ്റ് ദിശയുടേതാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story