Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി പൊലീസിന്​ രൂക്ഷ...

യു.പി പൊലീസിന്​ രൂക്ഷ വിമർശനം; ട്വിറ്റർ ഇന്ത്യ എം.ഡിക്കെതിരായ നോട്ടീസ്​ കർണാടക ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
യു.പി പൊലീസിന്​ രൂക്ഷ വിമർശനം; ട്വിറ്റർ ഇന്ത്യ എം.ഡിക്കെതിരായ നോട്ടീസ്​ കർണാടക ഹൈകോടതി റദ്ദാക്കി
cancel
camera_altRepresentational Image

ബംഗളൂരു: ഗാസിയാബാദ്​ വിഡിയോ കേസിൽ ട്വിറ്റർ ഇന്ത്യ എം.ഡി മനീഷ്​ മഹേശ്വ​രി ചോദ്യം ചെയ്യലിന്​ നേരിട്ട്​ ഹാജരാവണമെന്ന യു.പി പൊലീസി​െൻറ നോട്ടീസ്​ കർണാടക ഹൈകോടതി റദ്ദാക്കി. ഉത്തർപ്രദേശ്​ ഗാസിയാബാദിലെ ലോണിയിൽ മുസ്​ലിം വയോധികനെ മർദിക്കുന്ന വിഡിയോ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട്​ രജിസ്​റ്റർ ചെയ്​ത കേസിലാണ്​ നടപടി.

ലോണി ബോർഡർ പൊലീസി​െൻറ അധികാര പരിധിക്ക്​ പുറത്തുള്ളയാളോട്​ ചോദ്യം ചെയ്യലിന്​ ഹാജരാവാൻ ആവശ്യപ്പെട്ടത്​ നിയമപരമായി നിലനിൽക്കില്ലെന്ന മനീഷ്​ മഹേശ്വരിയുടെ വാദം അംഗീകരിച്ച കോടതി, ക്രിമിനൽ നടപടി ക്രമത്തിലെ സെക്​ഷൻ 41 എ പ്രകാരമുള്ള നോട്ടീസ്​ അയച്ചത്​ ഹരജിക്കാരനെ സമ്മർദത്തിലാക്കാനും പീഡനോപകരണവുമായാണെന്നും വിമർശിച്ചു. അറസ്​റ്റ്​ ഭീഷണിയുള്ളതാണ് സെക്​ഷൻ 41 എ പ്രകാരമുള്ള നോട്ടീസ്​.

ട്വിറ്റർ ഇന്ത്യ എം.ഡിയിൽ നിന്ന്​ പൊലീസ്​ തേടിയ വിവരങ്ങൾ പബ്ലിക്​ ഡൊമൈനുകളിലടക്കം ലഭ്യമാണെന്ന്​ കോടതി ചൂണ്ടിക്കാട്ടി​.

രേഖകൾ പ്രകാരം, ട്വിറ്റർ കമ്യൂണിക്കേഷൻസ്​ ഇന്ത്യ പ്രൈവറ്റ്​ ലിമിറ്റഡ്​ സ്വതന്ത്ര കമ്പനിയാണ്​. യു.എസ്​ ആസ്​ഥാനമായ ട്വിറ്ററി​ലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിൽ ഇതിന്​ പങ്കില്ല. കേസിൽ ട്വിറ്റർ ഇന്ത്യ എം.ഡി പ്രതിയല്ല. അദ്ദേഹത്തിന്​ പ്രഥമദൃഷ്​ട്യാ പങ്കു​ണ്ടോ എന്ന്​ ലവലേശം പോലും വസ്​തുതാ പരിശോധന നടത്താതെയാണ്​ യു.പി ​പൊലീസ്​ നോട്ടീസ്​ അയച്ചത്​.

സെക്​ഷൻ 160 പ്രകാരം നേരത്തെ അയച്ച നോട്ടീസിൽ ആവശ്യ​െമങ്കിൽ ഒാൺലൈനായി ചോദ്യം ചെയ്യാമെന്ന്​ ഹരജി പരിഗണിച്ച ജസ്​റ്റിസ്​ നരേന്ദറി​െൻറ ഏകാംഗ ബെഞ്ച്​ വ്യക്തമാക്കി. വിഡിയോ കോൺഫറൻസിങ്​ വ​ഴി ഹാജരാവാമെന്ന്​ മനീഷ്​ മഹേശ്വരി നേരത്തെ അറിയിച്ചിരു​െന്നങ്കിലും യു.പി പൊലിസ്​ അനുവാദം നൽകിയിരുന്നില്ല. ബംഗളൂരുവിൽ കഴിയുന്ന മനീഷ്​ മഹേശ്വരി ഇതോടെ ജൂൺ 21ന്​ ഹരജിയുമായി കർണാടക ഹൈകോടതിയെ സമീപിക്കുകയായിരുന്നു​. അറസ്​റ്റ്​ നടപടി തടഞ്ഞ്​ ജൂൺ 24ന്​ കോടതി ഇടക്കാല ഉത്തരവ്​ പുറ​പ്പെടുവിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka high courtUP PoliceTwitterManish Maheshwari
News Summary - ‘Tool Of Harassment' : Karnataka High Court Quashes UP Police Notice To Twitter India MD In Ghaziabad FIR
Next Story