Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാഗപൂജക്കിടെ പാമ്പിന് നേർക്ക് നാവ് നീട്ടി; അണലി കടിച്ച കർഷകന്റെ നാവ് മുറിച്ചുനീക്കി

text_fields
bookmark_border
നാഗപൂജക്കിടെ പാമ്പിന് നേർക്ക് നാവ് നീട്ടി; അണലി കടിച്ച കർഷകന്റെ നാവ് മുറിച്ചുനീക്കി
cancel

ജ്യോത്സന്റെ നിർദേശപ്രകാരം നാഗപൂജ നടത്തിയ 54കാരന്റെ നാവിൽ പാമ്പ് കടിച്ചു. കർഷകനായ രാജക്കാണ് അണലിയുടെ കടിയേറ്റത്. ഇയാളുടെ നാവ് പിന്നീട് മുറിച്ചുനീക്കി. രാജ സ്ഥിരമായി പാമ്പ് കടിയേൽക്കുന്നത് സ്വപ്‌നം കാണാറുണ്ടായിരുന്നു. ഇതിന് പരിഹാരം തേടി ജോത്സ്യനെ സമീപിച്ചപ്പോഴാണ് നാഗപൂജ നടത്താൻ നിർദേശിച്ചത്. ഇതിനായി സർപ്പമുള്ള ഒരു കാവും ജോത്സ്യൻ തന്നെ നിർദേശിച്ചു. സർപ്പത്തിന്റെ മുന്നിൽ നാവ് പുറത്തേക്ക് നീട്ടിയായിരുന്നു പൂജ. ഇതിനിടെ അണലി രാജയുടെ നാവിൽ കടിക്കുകയായിരുന്നു.

പാമ്പ് കടിയേറ്റ ഉടൻ തന്നെ പൂജാരി ഇയാളുടെ നാവ് മുറിച്ച് ഈറോഡ് മെഡിക്കൽ സെന്ററിൽ എത്തിച്ച് ചികിത്സ നൽകി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ ബോധരഹിതനായെന്നും 'ഇന്ത്യാ ടുഡെ' റിപ്പോർട്ട് ചെയ്യുന്നു. നാവ് മുറിച്ചുമാറ്റിയ രാജക്ക് വേണ്ട ചികിത്സ നൽകിയെന്നും ആന്റി വെനം കുത്തിവെച്ചെന്നും ഈറോഡ് മണിയൻ മെഡിക്കൽ സെന്ററിലെ ഡോ. സെന്തിൽ കുമാരൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tongue extended to the snake during Naga Puja; The snake-bitten farmer's tongue was cut out
Next Story