Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡി​നിടെ...

കോവിഡി​നിടെ പ്രതിസന്ധിയായി തക്കാളിയിലെ വൈറസ്​ ബാധ

text_fields
bookmark_border
കോവിഡി​നിടെ പ്രതിസന്ധിയായി തക്കാളിയിലെ വൈറസ്​ ബാധ
cancel

മുംബൈ: കോവിഡിനിടെ മഹാരാഷ്​ട്രയിലെ കർഷകർക്ക്​ പ്രതിസന്ധിയായി തക്കാളിയിലെ വൈറസ്​ബാധ. മഹാരാഷ്​ട്രയിലെ സത്താറ, അഹമ്മദ്​നഗർ, പൂണെ തുടങ്ങിയ സ്ഥലങ്ങളിലാണ്​ വൈറസ്​ബാധ കൂടുതലായി കാണുന്നത്​. കഴിഞ്ഞ വർഷവും വൈറസ്​ ബാധ തക്കാളി ചെടികളെ ബാധിച്ചിരുന്നുവെന്ന്​ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഹോർട്ടികൾച്ചർ വ്യക്​തമാക്കുന്നു.

കിരൺ വാമൻ എന്ന കർഷകർ ഒന്നര ഏക്കറിലാണ്​ തക്കാളി കൃഷിയിറക്കിയത്​. കഴിഞ്ഞ അഞ്ച്​ വർഷവും ഇതു പോലൊരു പ്രതിസന്ധിയുണ്ടായിട്ടില്ല. ഈ വർഷം കൃഷി ചെയ്​ത തക്കാളിയുടെ 40 ശതമാനവും പാഴായി പോയെന്ന്​ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 70 ശതമാനം വിളയേയും വൈറസ്​ ബാധിച്ചുവെന്ന്​​ മറ്റൊരു കർഷകനായ കജിത്​ കോർഡേ പറയുന്നുന്നത്​. തക്കാളികൾ മഞ്ഞ നിറമാവുകയും തൂക്കം കുറയുകയും ചെയ്യുന്നതാണ്​ വൈറസ്​ ബാധയുടെ പ്രധാനലക്ഷണങ്ങൾ.

വിത്തി​െൻറ പ്രശ്​നമാണ്​ വൈറസ്​ ബാധക്ക്​ കാരണമെന്ന്​ കർഷകർ പറയുന്നുണ്ടെങ്കിലും ശാസ്​ത്രജ്ഞർ ഇത്​ നിഷേധിക്കുന്നു. അമിതമായ രീതിയിൽ നൈട്രജൻ വളങ്ങൾ ഉപയോഗിച്ചതാവാം വൈറസ്​ ബാധക്ക്​ കാരണമെന്നാണ്​ ഐ.സി.എ.ആർ ഡയറക്​ടർ ജനറൽ ഡോ.അനന്ദ്​ കുമാർസിങ്​ പറയുന്നത്​. മഹാരാഷ്​ട്രയിലെ ചൂടും ചിലപ്പോൾ പ്രശ്​നമാകാമെന്നും അദ്ദേഹം പറയുന്നു. വൈറസ്​ ബാധയെ കുറിച്ച്​ മഹാരാഷ്​ട്ര സർക്കാറിന്​ മുന്നറിയിപ്പ്​ നൽകിയിരുന്നുവെങ്കിലും അത്​ കർഷകരുമായി പങ്കുവെക്കുന്നതിൽ അവർ വീഴ്​ച വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tomato
News Summary - Tomato virus strikes again in Maharashtra
Next Story