കർണാടകയിൽ തക്കാളി വില കുതിച്ചുയരുന്നു; നൂറിലെത്തുമെന്ന് വ്യാപാരികള്‍
text_fieldsബംഗളൂരു: ബംഗളൂരുവിലും കർണാടയിലെ മറ്റു ജില്ലകളിലും തക്കാളിയുടെ വില കുതിച്ചുയര്‍ന്നു. ഒരാഴ്ച മുമ്പ് വില കിലോക്ക് 20ല്‍ താഴെയായിരുന്ന തക്കാളിക്ക് ഇപ്പോള്‍ 60 രൂപക്കടുത്തെത്തി. തക്കാളിയുടെ വില വർധിച്ചതിനൊപ്പം ഉള്ളിയുടെ (സവാള) വിലയും വർധിച്ചിട്ടുണ്ട്. ഒരു കിലോ ഉള്ളിക്ക് 40 രൂപയിലധികമായി വർധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഉള്ളിയുടെയും തക്കാളിയുടെയും വില ഇനിയും വർധിച്ചേക്കും.
ഇപ്പോഴത്തെ അവസ്ഥ തുടർന്നാൽ തക്കാളിയുടെ വില നൂറിലെത്തുമെന്ന് വ്യാപാരികള്‍ പറഞ്ഞു. മറ്റു ജില്ലകളില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള തക്കാളിയുടെ ലഭ്യത കുറഞ്ഞതാണ് പെട്ടന്ന് വില ഉയരാന്‍ കാരണം. സെപ്റ്റംബറില്‍ 10നും 15നും ഇടയിലായിരുന്നു ഒരു കിലോ തക്കാളിയുടെ വില. ഉള്ളിക്കും തക്കാളിക്കും പുറമെ പയര്‍, ബീന്‍സ് തുടങ്ങിയ പച്ചക്കറികള്‍ക്കും വിലവര്‍ധിച്ചിട്ടുണ്ട്.
ശക്തമായ മഴയും കാലാവസ്ഥയിലുണ്ടായ മാറ്റവും ചിക്കബെല്ലാപുർ, കോലാര്‍, ബംഗളൂരു റൂറല്‍ ജില്ലകളിലെ തക്കാളി, ഉള്ളി കൃഷിയെ കാര്യമായി ബാധിച്ചു. തുടര്‍ച്ചയായുള്ള മഴകാരണം കൃഷിസ്ഥലം വെള്ളത്തിലായതിനാല്‍ കൃഷി ചെയ്യാന്‍ സാധിക്കുന്നില്ലെന്നും 50 ശതമാനം ഉൽപാദനത്തെ ബാധിച്ചെന്നും കര്‍ഷകര്‍ പറഞ്ഞു. മഴയെതുർന്ന് വിളവെടുപ്പായ ഉള്ളി നശിച്ചതും വില വർധനവിന് കാരണമായിട്ടുണ്ട്.
കോലാര്‍, ചിന്താമണി, ദൊഡ്ഡബെല്ലാപുര, ചിക്കബെല്ലാപുർ, മാലൂര്‍, മാഗഡി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തക്കാളിയുടെ ലഭ്യതയില്‍ 40 ശതമാനം കുറവുണ്ടായതായി വെജിറ്റബിള്‍ സെല്ലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

