Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ തക്കാളി...

തമിഴ്​നാട്ടിൽ തക്കാളി വില കുത്തനെ കുറഞ്ഞു; ചില്ലറ വിൽപന വില കിലോക്ക്​ 40-50 രൂപ

text_fields
bookmark_border
തമിഴ്​നാട്ടിൽ തക്കാളി വില കുത്തനെ കുറഞ്ഞു; ചില്ലറ വിൽപന വില കിലോക്ക്​ 40-50 രൂപ
cancel

ചെന്നൈ: തമിഴ്​നാട്ടിലേക്ക്​ തക്കാളി വരവ്​ കൂടിയതോടെ വില കുത്തനെ കുറഞ്ഞു. ആന്ധ്ര, മഹാരാഷ്​ട്ര, കർണാടക സംസ്​ഥാനങ്ങളിൽനിന്നായി തക്കാളിയുടെ വരവ്​ കൂടിയിട്ടുണ്ട്​. ചെന്നൈ കോയ​േമ്പട്​ പച്ചക്കറി മാർക്കറ്റിൽ വെള്ളിയാഴ്​ച മൊത്തവില കിലോക്ക്​ 30 രൂപയായി കുറഞ്ഞു. ചില്ലറ വിൽപന വില 40-50 രൂപയായിരുന്നു.

വടക്ക്​ കിഴക്കൻ മൺസൂൺ ശക്തിപ്പെട്ടതോടെയാണ്​ തക്കാളിക്ക്​ ക്ഷാമം അനുഭവപ്പെട്ടത്​. വരവ്​ കുറഞ്ഞതോടെ വില കുത്തനെ കൂടുകയായിരുന്നു. കിലോക്ക്​ 140 രൂപ വരെ ഉയർന്നു. വ്യാഴാഴ്​ച ഇത്​ 90 രൂപയായി കുറഞ്ഞു. വെള്ളിയാഴ്​ച മൊത്ത വില കിലോക്ക്​ 30-35 രൂപയും ചില്ലറ വിൽപന വില 40 രൂപയുമായിരുന്നു. 48 മണിക്കൂറിനിടെ ഒറ്റയടിക്ക്​ 100 രൂപയാണ്​ കുറഞ്ഞത്.

ചെന്നൈ കോയ​േമ്പട്​ മാർക്കറ്റിലേക്ക്​ മാത്രം മൊത്തം 850 മെട്രിക്​ ടൺ തക്കാളിയാണ്​ എത്തിയത്​. ഇത്തരത്തിൽ കോയമ്പത്തൂർ, മധുര, ഡിണ്ടുഗൽ, തിരുനൽവേലി എന്നിവിടങ്ങളിലെ പച്ചക്കറി ചന്തകളിലും തക്കാളിയുടെ വരവ്​ കൂടി.

തമിഴ്​നാട്ടിൽ കനത്ത മഴ തുടരുന്നതിനാൽ നാടൻ തക്കാളി ആവശ്യമായ അളവിൽ ചന്തകളിലെത്തുന്നില്ലെന്നും വ്യാപാരികൾ അറിയിച്ചു. ഡിസംബർ അവസാനത്തോടെ തക്കാളിയുടെ വരവ്​ സാധാരണ നിലയിലാവുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadutomato
News Summary - Tomato prices fall in Tamil Nadu
Next Story