ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും കൂടുതൽ പണമിടപാട് നടത്തുന്ന 65 ടോൾ പ്ലാസകളിലെ ഫാസ ്ടാഗ് സംവിധാനം നിർബന്ധമാക്കൽ 30 ദിവസം കൂടി നീട്ടി. കേരളത്തിലെ കുമ്പളം, പാലിയേക ്കര ടോൾപ്ലാസകൾ ഉൾപ്പെടെ പണം സ്വീകരിക്കുന്ന കൂടുതൽ ട്രാക്കുകൾ ഏർപ്പെടുത്തും.
ഫാ സ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ തിരക്കു പരിഗണിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിേൻറതാണ് നിർദേശം. ദേശീയപാത അതോറിറ്റിയുടെ അഭ്യർഥനയെ തുടർന്നാണ് താൽക്കാലിക നടപടി എന്നാണ് മന്ത്രാലയത്തിെൻറ വിശദീകരണം.
ആകെ ട്രാക്കുകളിൽ 25ശതമാനം പണം സ്വീകരിക്കുന്നവയായി മാറ്റാനും നിർദേശിച്ചു. രാജ്യത്ത് ഏറ്റവുമധികം പണമിടപാട് നടത്തുന്ന 65 ടോൾപ്ലാസകൾക്കാണ് ഇളവ്.
കേരളത്തിൽ കുമ്പളം, പാലിയേക്കര ടോൾപ്ലാസകൾ മാത്രമാണ് ദേശീയ പാത അതോറിറ്റിക്കു കീഴിലുള്ളത്. മിക്ക ടോൾ പ്ലാസകളിലും ബുധനാഴ്ച മുതൽ ഇരുവശത്തേക്കും ഓരോ ലെയ്നിൽ മാത്രമാണ് പണം നൽകുന്ന വാഹനങ്ങൾ അനുവദിച്ചിരുന്നത്. ഫാസ്ടാഗ് ലെയ്നിൽ ഇരട്ടിത്തുക ടോൾ നൽകണമെന്നും വ്യവസ്ഥ വെച്ചിരുന്നു