Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിശ്വാസവോട്ടിൽ...

വിശ്വാസവോട്ടിൽ ബി.ജെ.പിയെ പരാജയപ്പെടുത്തും -അഹമ്മദ്​ പ​ട്ടേൽ

text_fields
bookmark_border
ahammad-patel
cancel

ന്യൂഡൽഹി: മഹാരാഷ്​ട്രയിൽ ബി.ജെ.പി സർക്കാർ രൂപീകരിച്ചെങ്കിലും വിശ്വാസ വോട്ടിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന ്ന്​ കോൺഗ്രസ്​ നേതാവ്​ അഹമ്മദ്​ പ​ട്ടേൽ. ഇക്കാര്യത്തിൽ തനിക്ക്​ ആത്മവിശ്വാസമുണ്ട്​. കോൺഗ്രസും എൻ.സി.പിയും ശ ിവസേനയ​ും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട്​ ​േ​പരൊഴികെ മുഴുവൻ കോൺഗ്രസ്​ എം.എൽ.എ മാരും തങ്ങളോടൊപ്പമുണ്ട്​. രണ്ട്​ പേർ അവരുടെ ഗ്രാമത്തിലാണിപ്പോൾ. അവരും തങ്ങൾക്കൊപ്പം നിൽക്കും. മുതിർന്ന കോൺഗ്രസ്​ നേതാവ്​ മല്ലികാർജ്ജുൻ ഖാർഗെയോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ അഹമ്മദ്​ പ​ട്ടേൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്​.

മുഴുവൻ കാര്യങ്ങളും അതിരാവിലെ അതീവ രഹസ്യമായാണ് നടന്നത്​. എവിടെയൊക്കെയോ എന്തൊക്കെയോ തകരാറുകളു​ണ്ട്​. ഇതിനേക്കാൾ ലജ്ജാകരമായി മ​െറ്റാന്നില്ല. ബി.ജെ.പിയുടെ നീക്കത്തിനെതിരെ നിയമപരമായും രാഷ്​ട്രീയപരമായും പോരാടും. മഹാരാഷ്​ട്രയുടെ ചരിത്രത്തിലെ കറുത്ത ബിന്ദുവാണ്​ ഈ ദിനമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ രൂപീകരണത്തിൻെറ അന്തിമ തീരുമാനം കൈക്കൊള്ളാൻ ഇന്ന്​ എൻ.സി.പി-ശിവസേന-കോൺഗ്രസ്​ സംയുക്ത യോഗം ചേരാനിരിക്കെ എൻ.സി.പി നേതാവ്​ അജിത്ത്​ പവാറിനെ കൂട്ടുപിടിച്ച്​ അതീവ നാടകീയമായി മഹാരാഷ്​ട്രയിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കുകയായിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsAhmed PatelAjit PawarBJPMaharashtra politics
News Summary - today was black spot in history of maharashtra ahmed patel on ajit pawar backing bjp -india news
Next Story