ജലദൗർലഭ്യം പരിഹരിക്കാൻ മധ്യപ്രദേശിൽ സ്ത്രീകൾ മുന്നിട്ടിറങ്ങി; കുന്നിൻമുകളിലെ വെള്ളം ഗ്രാമത്തിലെത്തി
text_fieldsഛത്തർപൂർ: ഗ്രാമത്തിൽ ജല ലഭ്യത കുറഞ്ഞതോടെ പരാതി പറഞ്ഞ് മാറി നിൽക്കുകയല്ല, മറിച്ച് പ്രശ്നപരിഹാരത്തിനായി മുന്നിട്ടിറങ്ങുകയാണ് മധ്യപ്രദേശിലെ അൻഗ്രോത്ത ഗ്രാമത്തിലെ സ്ത്രീകൾ ചെയ്തത്. 250ഓളം വരുന്ന സ്ത്രീകളാണ് കുടിെവള്ള പ്രശ്നത്തിന് പരിഹാരം കാണാൻ മുന്നിട്ടിറങ്ങിയത്.
സമീപത്തെ കുന്നിൻ മുകളിൽ നിന്ന് ഗ്രാമത്തിലെ കുളത്തിലേക്ക് വെള്ളച്ചാൽ നിർമിച്ചാണ് ജലമെത്തിച്ചത്. 18 മാസത്തോളമുള്ള കഠിനാധ്വാനത്തിനൊടുവിലാണ് സ്ത്രീകൾ ലക്ഷ്യം കൈവരിച്ചത്.
''ഞങ്ങൾ 18 മാസത്തോളം അധ്വാനിച്ചാണ് ഗ്രാമത്തിലേക്ക് ചാൽ നിർമിച്ചത്. കാട്ടിലേക്ക് ഒഴുകിപോവുകയായിരുന്ന ജലം ഉപയോഗിക്കാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ട് ഗ്രാമത്തിലെ സ്ത്രീകൾ ചേർന്ന് ഒരു സംഘത്തിന് രൂപം നൽകി. മല മുകളിൽ നിന്ന് അര കിലോമീറ്റർ ദൂരം ചാൽ നിർമിച്ച് ഗ്രാമത്തിലെ കുളത്തിലേക്ക് ജലമെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. '' -ഗ്രാമീണയായ ബബിത രജ്പുത് പറഞ്ഞു.
ജല ദൗർലഭ്യം മൂലം തങ്ങൾക്ക് കൃഷി ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും അതിനാൽ തങ്ങൾ സ്വയം മുന്നിട്ടിറങ്ങുകയായിരുന്നുെവന്നും നാട്ടുകാരിയായ വിവിദ് ഭായ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

