Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right3 ബി.എച്ച്​.കെ...

3 ബി.എച്ച്​.കെ ഫ്ലാറ്റ് വാടകക്ക്​​, മുസ്​ലിംകൾക്കും വളർത്തുമൃഗങ്ങൾക്കും പ്രവേശനമില്ല; വിവാദമായി പരസ്യം

text_fields
bookmark_border
3 ബി.എച്ച്​.കെ ഫ്ലാറ്റ് വാടകക്ക്​​, മുസ്​ലിംകൾക്കും വളർത്തുമൃഗങ്ങൾക്കും പ്രവേശനമില്ല; വിവാദമായി പരസ്യം
cancel

മുംബൈ: നഗരത്തിലെ ഒത്ത സ്ഥലത്ത്​ വാടകയ്​ക്ക് 3 ബി.എച്ച്​.കെ​ ഫ്ലാറ്റ്​ ലഭ്യമെന്ന്​ യുവാവി​െൻറ പരസ്യം​. എന്നാൽ ഉടമക്ക്​ ഒറ്റ നിർബന്ധമേയുള്ളൂ. വാടകക്കാരിൽ ഒരു മുസ്​ലിമോ വളർത്തുമൃഗങ്ങളോ ഉണ്ടാകരുത്​. 'ഫ്ലാറ്റ്​സ്​ വിത്തൗട്ട്​ ബ്രോക്കേഴ്​സ്​ ഇൻ മുംബൈ' എന്ന ഫേസ്​ബുക്ക്​ പേജിൽ മുംബൈ നിവാസിയായ ഉൻമേഷ്​ പാട്ടീലാണ്​ വിവാദമായ നിബന്ധനകൾ പോസ്റ്റ്​ ചെയ്​തത്​. പോസ്റ്റി​െൻറ സ്​ക്രീൻഷോട്ട്​ ട്വിറ്ററിൽ പങ്കുവെച്ചത്​ മാധ്യമപ്രവർത്തകയായ റാണാ അയ്യൂബായിരുന്നു.

സംഭവം വലിയ വിവാദമാവുകയും ചെയ്​തു​. യുവാവി​െൻറ പോസ്റ്റിലെ വർഗീയതയും വിഭാഗീയതയും ഇസ്​ലാമോഫോബിയയും ചർച്ച ചെയ്യുകയാണ്​ സമൂഹ മാധ്യമങ്ങൾ. 'മുസ്​ലിംകൾക്കും വളർത്തുമൃഗങ്ങൾക്കും അനുവാദമില്ല. മുംബൈയിലെ ഏറ്റവും ആകർഷകമായ മേഖലകളിലൊന്നാണിത്​. ഇത്​ 21ാം നൂറ്റാണ്ടിലെ ഇന്ത്യയാണ്​. ഇതൊരു സാമുദായിക രാഷ്​ട്രമല്ലെന്ന്​ എന്നെ ഒാർമ്മിപ്പിക്കുക. ഇത്​ വർഗീയതയല്ലെന്നും എന്നോട്​ പറയുക.' റാണാ അയ്യൂബ്​ ട്വിറ്ററിൽ കുറിച്ചു.

മുംബൈയിൽ വീട്​ അന്വേഷിച്ച്​ നടന്നപ്പോഴുണ്ടായ അനുഭവവും റാണ അയ്യൂബ്​ പങ്കുവെച്ചു. 'കഴിഞ്ഞ നാല്​ മാസമായി ഞാൻ മുംബൈയിൽ വീട്​ അന്വേഷിക്കുന്നു. എ​െൻറ പേര്​ റാണ എന്നാണെന്ന്​ അറിയു​േമ്പാൾ ഉടമകൾക്ക്​ യാതൊരു പ്രശ്​നവുമില്ല. എന്നാൽ എ​െൻറ കുടുംബ പേരായ ഷെയ്​ഖ്​ എന്നത് അവർ​ വായിക്കു​േമ്പാൾ അസാധാരണമായ ഒാരോ കാരണങ്ങൾ പറഞ്ഞ്​ ബ്രോക്കർമാരുടെ വിളിവരും'. -റാണ അയ്യൂബ്​ കൂട്ടിച്ചേർത്തു.

പോസ്റ്റിലെ വിദ്വേഷവും വർഗീയതയും ചർച്ചയാവുന്നുണ്ടെങ്കിലും യുവാവിനെ പിന്തുണച്ചും ചിലരെത്തുന്നുണ്ട്​. അയാളുടെ ഫ്ലാറ്റിൽ ആര്​ താമസിക്കണമെന്ന്​ തീരുമാനിക്കാൻ അയാൾക്ക്​ അവകാശമുണ്ടെന്നാണ്​ അവരുടെ അഭിപ്രായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social MediaMumbai NewsTo Let Ad
News Summary - To Let Ad For Mumbai Flat Triggers Outrage on Social Media
Next Story