കോൺഗ്രസ് എം.എൽ.എമാർ ബംഗാളിലെത്തിയത് ഗോത്രഫെസ്റ്റിവെല്ലിന് സാരി വാങ്ങാനെന്ന്
text_fieldsകൊൽക്കത്ത: മൂന്ന് എം.എൽ.എമാരെ പണവുമായി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. എല്ലാ വർഷവും നടക്കുന്ന ഗോത്ര ഫെസ്റ്റിവെല്ലിന് സാരി വാങ്ങാനായാണ് കൊൽക്കത്തയിലെത്തിയതെന്ന് എം.എൽ.എമാരിൽ ഒരാളുടെ സഹോദരൻ പ്രതികരിച്ചു.
ഇർഫാൻ അൻസാരിയുടെ സഹോദരൻ ഇംറാനാണ് ഇക്കാര്യം പറഞ്ഞത്. എല്ലാ വർഷത്തേയും പോലെ ഈ വർഷവും ബംഗാളിൽ സാരി വാങ്ങുന്നതിനായാണ് എത്തിയത്. ഝാർഖണഡിൽ നിന്നും സാരി വാങ്ങുന്നതിനായി എല്ലാ വർഷവും കൊൽക്കത്തയിലെ ബഡാ ബസാറിലാണ് എത്താറുള്ളത്. ഇത്തവണവയും അതുപോലെ എത്തിയതാണ്. കോടികളൊന്നും എം.എൽ.എമാരിൽ നിന്നും പിടിച്ചെടുത്തിട്ടില്ല. രാവിലെ മുതൽ എം.എൽ.എമാരെ കാണാനുള്ള ശ്രമത്തിലാണ്. എന്നാൽ, ജില്ലാ ഭരണകൂടം സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, എം.എൽ.എമാരിൽ നിന്നും പണം പിടിച്ചത് കുതിരക്കച്ചവടമാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. എം.എൽ.എമാരെ വിലക്ക് വാങ്ങാനുള്ള ശ്രമമാണ് ബി.ജെ.പിയിൽ നിന്നും ഉണ്ടായതെന്നും കോൺഗ്രസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

