ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാൻറ് ഉടൻ അടച്ചുപൂട്ടാൻ തമിഴ്നാട് മലിനീകരണ നിയന്ത്രണബോർഡിെൻറ നിർദേശം. പ്ലാൻറിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.
ബുധനാഴ്ചയാണ് പ്ലാൻറ് പൂട്ടാനുള്ള നിർദേശം മലിനീകരണ നിയന്ത്രണബോർഡ് നൽകിയത്. വ്യാഴാഴ്ച പുലർച്ചെ 5.15നാണ് പ്ലാൻറിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചത്. തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് മെയ് 18നും 19നും നടത്തിയ പരിശോധനകൾക്ക് ശേഷമാണ് പ്ലാൻറ് പൂട്ടാനുള്ള നിർദേശമുണ്ടായിരിക്കുന്നത്.
തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാൻറിനെതിരായ പ്രക്ഷോഭങ്ങൾക്കിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്ലാൻറ് പൂട്ടാനും വൈദ്യുതി വിച്ഛേദിക്കാനുള്ള നിർദേശവും ഉണ്ടായത്.