Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ഭേദമാക്കുന്ന...

കോവിഡ്​ ഭേദമാക്കുന്ന മൈസൂർ പാക്കെന്ന്​ പരസ്യം; പലഹാര കട സീൽ ചെയ്​ത്​ പൊലീസ്

text_fields
bookmark_border
mysoor-pak.jpg
cancel

കോയമ്പത്തൂർ: കോവിഡ്​ ഭേദമാക്കാൻ കഴിവുണ്ടെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തി മൈസൂർ പാക്ക്​ വിൽപന നടത്തിയതിനെ തുടർന്ന്​ പൊലീസ്​ എത്തി പലഹാര കട സീൽ ചെയ്​തു. തമിഴ്​നാട്ടിലെ കോയമ്പത്തൂരിലാണ്​​ സംഭവം.

സിദ്ധ വൈദ്യൻമാരായ പൂർവികരിൽ നിന്ന് കൈമാറിക്കിട്ടിയ പച്ചമരുന്ന്​ ചേർത്തുണ്ടാക്കിയാതാണ്​ മൈസൂർ പാക്ക്​ എന്നും ഇത്​ കഴിച്ചാൽ​ ഒറ്റ ദിവസം കൊണ്ട്​ കോവിഡ്​ ഭേദമാവുമെന്നുമായിരുന്നു പ്രചാരണം. ഇങ്ങനെ അവകശപ്പെടുന്ന നോട്ടീസ്​ അച്ചടിച്ച്​ വിതരണം ചെയ്യുകയായിരുന്നു 45കാരനായ ശ്രീറാം എന്ന കടയുടമ.

ഔഷധഗുണമുള്ള പലഹാരം കഴിഞ്ഞ മൂന്ന്​ മാസമായി കോവിഡ്​ രോഗികൾക്കും അവരുടെ വീട്ടുകാർക്കും വിതരണം ചെയ്യാറുണ്ടെന്നും അത്​ ഫലപ്രദമായിരുന്നെന്നും കടയുടമ അവകാശ​പ്പെട്ടിരുന്നു​. ഇയാൾ കോയമ്പത്തൂർ നഗരത്തിൽ ‘നെല്ലൈ ലാല സ്വീറ്റ്​സ്​’ എന്ന പേരിൽ എട്ട്​ പലഹാരക്കടകൾ നടത്തി വരുന്നുണ്ട്​. 

‘‘കോവിഡ്​ ബാധിതർക്ക്​ ഒറ്റ ദിവസംകാണ്ട്​ രോഗമുക്തി, അത്​ഭുതം! അതെ, ചിന്നിയംപാളയത്തും വെള്ളാളൂരിലും ഔഷധ മൈസൂർപാക്കിലൂടെയാണ്​ ഇത്​ സംഭവിക്കുന്നത്​.’’ - എന്നാണ്​ നോട്ടീസിലെ വാചകം. നോട്ടീസിന്​ സമൂഹ മാധ്യമങ്ങളിലും നഗരത്തി​​െൻറ വിവിധ ഭാഗങ്ങളിലും വൻ പ്രചാരമാണ്​ ലഭിച്ചത്​.

കൊറോണ വൈറസിനെതിരായ പോരട്ടത്തിൽ, വിശുദ്ധ യുദ്ധത്തിൽ ഭാഗമാവണമെങ്കിൽ ഏതെങ്കിലും കോവിഡ്​ ബാധിതരേയോ സർക്കാർ പറയുന്ന ലക്ഷണങ്ങൾ ഉള്ളവരേയോ അറിയാമെങ്കിൽ തങ്ങളെ അറിയിക്കണം. ഔഷധ മൈസൂർ പാക്ക്​ അവരുടെ വീട്ടിൽ എത്തിച്ചു നൽകാൻ തങ്ങൾ തയാറാണെന്നും ​നോട്ടീസിൽ പറയുന്നു.

ത​​െൻറ മുത്തച്ഛൻ ഒരു സിദ്ധ ​ൈവദ്യനായിരുന്നു. അദ്ദേഹം പനിക്ക്​ ലേഹ്യം ഉണ്ടാക്കാറുണ്ടായിരുന്നു. അക്കാലത്ത്​ അത്തരം പനികൾ ഒരിടത്തു നിന്ന്​ മറ്റിടങ്ങളിലേക്ക്​ പടരാറുണ്ടായിരുന്നു. ശ്വാസം മുട്ടും അനുഭവ​പ്പെടും. അത്​ ​േലഹ്യമായി വിൽക്കാൻ പ്രത്യേകം ലൈസൻസ്​ ആവശ്യമായതിനാൽ ഞങ്ങൾ​ അത്​ പലഹാരത്തിൽ പ്രയോഗിച്ചു. 50 പ്രമേഹ രോഗികൾക്കും താൻ ഈ പലഹാരം നൽകിയിട്ടു​ണ്ടെന്നും ആർക്കും പാർശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ശ്രീറാം പറഞ്ഞു. 

ആരോഗ്യ വകുപ്പിലേയും ഭക്ഷ്യ സുരക്ഷ വിഭാഗത്തിലേയും ഉദ്യോഗസ്ഥർ കടയിലെത്തി പരിശോധന നടത്തി. കട സീൽ ചെയ്​തതായും കടയുടമ അവകാശപ്പെടുന്ന ഔഷധ മൈസൂർ പാക്കും അത്​ നിർമിക്കാനുപയോഗിച്ച സാധനങ്ങളും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19
News Summary - TN sweet shop sealed for advertising ‘herbal Mysore Pak’ as COVID-19 cur -india news
Next Story