Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രാമീണ വനിതകൾക്ക് സൗജന്യ കറവപ്പശുക്കൾ; തമിഴ്‌നാട് സർക്കാർ അനുവദിച്ചത് 57 കോടി

text_fields
bookmark_border
actor vijay
cancel

ചെന്നൈ: ഗ്രാമീണ മേഖലയിലെ വനിതകൾക്ക് സൗജന്യമായി കറവപ്പശുക്കളെ വിതരണം ചെയ്യുന്ന പദ്ധതിക്കായി 2026-27 സാമ്പത്തിക വർഷത്തിൽ 57 കോടി രൂപ തമിഴ്‌നാട് സർക്കാർ അനുവദിച്ചു. പദ്ധതിയിലൂടെ പതിനായിരം അർഹരായ സ്ത്രീകൾക്ക് സൗജന്യമായി കറവപ്പശുക്കളെ നൽകും. 2026-27 സംസ്ഥാന ബജറ്റിലെ പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ഈ നടപടി.

പാൽ ഉൽപ്പാദനത്തിലും സംഭരണത്തിലും തമിഴ്‌നാട് രാജ്യത്ത് മുന്നിട്ടുനിൽക്കുന്ന പശ്ചാത്തലത്തിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. ഗ്രാമീണ സ്ത്രീകളുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്താനും പാലുൽപ്പാദനം വർദ്ധിപ്പിക്കാനുമാണ് സർക്കാരിന്റെ നീക്കം.

പ്രതിദിനം എട്ട് ലിറ്റർ പാൽ നൽകുന്ന കറവപ്പശുക്കൾ

പദ്ധതിപ്രകാരം തദ്ദേശീയമായി മെച്ചപ്പെടുത്തിയ, പ്രതിദിനം കുറഞ്ഞത് എട്ട് ലിറ്റർ പാൽ ലഭിക്കുന്ന ഉയർന്ന ശേഷിയുള്ള കറവപ്പശുക്കളെയാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്. കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനൊപ്പം ദീർഘകാലാടിസ്ഥാനത്തിൽ ആസ്തി സൃഷ്ടിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ശാസ്ത്രീയമായ മൃഗപരിപാലനവും കൃത്യമായ പരിചരണവും വഴി അഞ്ച് വർഷത്തിനുള്ളിൽ ഓരോ പശുവിൽ നിന്നും മൂന്നോ നാലോ പ്രസവങ്ങൾ ലഭിക്കുമെന്നും ഇത് ഗ്രാമീണ മേഖലയുടെ സാമ്പത്തിക നിലവാരം ഉയർത്തുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വനിതകളുടെ സാമ്പത്തിക ശാക്തീകരണം, കുടുംബങ്ങളുടെ പോഷകാഹാര സുരക്ഷ, ഡെയറി സഹകരണ സംഘങ്ങളുടെ വളർച്ച എന്നിവയ്ക്കും ഈ പദ്ധതി വഴിയൊരുക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tamil Nadu Govt Sanctions Rs 57 Crore to Provide Free Milch Cows for Rural Women
Next Story