Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെംഡെസിവർ വാങ്ങാൻ...

റെംഡെസിവർ വാങ്ങാൻ രോഗിയുടെ ബന്ധുക്കൾ ക്യൂ നിൽക്കണ്ട; സ്വകാര്യ ആശുപത്രികൾക്ക്​ നേരിട്ട്​ നൽകാൻ തീരുമാനം

text_fields
bookmark_border
റെംഡെസിവർ വാങ്ങാൻ രോഗിയുടെ ബന്ധുക്കൾ ക്യൂ നിൽക്കണ്ട; സ്വകാര്യ ആശുപത്രികൾക്ക്​ നേരിട്ട്​ നൽകാൻ തീരുമാനം
cancel

ചെന്നൈ: കോവിഡ്​ ചികിത്സക്കുപയോഗിക്കുന്ന ആൻറി വൈറൽ മരുന്നായ റെംഡെസിവർ നേരിട്ട്​ സ്വകാര്യ ആശുപ​ത്രികൾക്ക്​ നൽകാൻ തമിഴ്​നാട്​ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി സ്​റ്റാലി​െൻറ അധ്യക്ഷതയിൽ നടന്നയോഗത്തിലാണ്​ തീരുമാനം.

നിലവിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക്​ വേണ്ടി റെംഡെസിവർ തമിഴ്​നാട്​ മെഡിക്കൽ സർവീസസ്​ കോർപറേഷൻ ലിമിറ്റഡി​െൻറ വിതരണകേന്ദ്രത്തിൽ നിന്ന്​ ബന്ധുക്കൾ വാങ്ങി നൽകുന്ന രീതിയാണുള്ളത്​. ഇതുമൂലംസാമൂഹിക അകലമൊന്നും പാലിക്കാതെ നൂറ്​ കണക്കിനാളുകൾ ഡിസ്​പെൻസറികൾക്ക്​ മുന്നിൽ തടിച്ച്​ കൂടിയിരുന്നു.

ജവഹർലാൽ നെഹ്‌റു സ്​റ്റേഡിയത്തിലൊരുക്കിയ റെംഡെസിവർ വാങ്ങുന്നതിനായി നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയ വാർത്തയും പുറത്ത്​ വന്നിരുന്നു. ഇതിന്​ പുറമെ റെംഡെസിവർ കരിഞ്ചന്തയിൽ വ്യാപകമായി ലഭിക്കാനും തുടങ്ങി.

ഈ സാഹചര്യത്തിലാണ്​ രോഗികളുടെ ബന്ധുക്കൾ ടി.എൻ.എം.എസ്​.സി ഔട്ട്​ ലെറ്റുകളിൽ നിന്ന്​ മരുന്ന്​ വാങ്ങുന്നതിന്​ പകരം സ്വകാര്യ ആശുപത്രികൾക്ക്​ വാങ്ങാൻ സൗകര്യമൊരുക്കാൻ തീര​ുമാനിച്ചത്​.

ഇതിനായി മെയ്​ 18 മുതൽ ഒരു വെബ്​ പോർട്ടൽ പ്രവർത്തനം ആരംഭിക്കും. അതിലേക്ക്​ ഓരോ സ്വകാര്യ ആശുപത്രികൾ അവിടെ ചികിത്സയിലുള്ള രോഗികളുടെ വിവരം ചേർക്കണം. തുടർന്ന്​ ഓരോ രോഗിക്കും വേണ്ട ​റെംഡെസിവർ മരുന്ന് സ്വകാര്യ ആശുപത്രികൾക്ക് ടി.എൻ.എം.എസ്​.സി​ നേരിട്ട്​ നൽകും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private hospitalsRemdesivir
News Summary - TN government decides to sell Remdesivir directly to private hospitals
Next Story