പൊലീസ് സൂപ്രണ്ടിന് സ്ഥലം മാറ്റം: അതൃപ്തി അറിയിച്ച് തെരഞ്ഞെടുപ്പ് കമീഷന് ടി.എം.സിയുടെ കത്ത്
text_fieldsന്യൂഡൽഹി: കൂച്ച്ബിഹാർ പൊലീസ് സൂപ്രണ്ട് അഭിഷേക് ഗുപ്തയെ സ്ഥലം മാറ്റിയതിൽ അതൃപ്തി അറിയിച്ച് തൃണമൂൽ കേ ാൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. ചൊവ്വാഴ്ച രാത്രിയാണ് കത്ത് തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ സ മർപ്പിച്ചത്. തെരഞ്ഞെടുപ്പ് കമീഷൻെറ ഏകപക്ഷീയവും പക്ഷപാതപരവുമായ നടപടിയാണ് സ്ഥലം മാറ്റമെന്ന് തൃണമൂൽ കോൺഗ്രസ് കത്തിൽ ആരോപിച്ചു.
ബി.ജെ.പിയുടെ നിർദേശമനുസരിച്ചാണ് പൊലീസ് സൂപ്രണ്ടിനെ സ്ഥലം മാറ്റിയത്. സമീപകാലത്ത് പശ്ചിമബംഗാളിൽ നടന്ന സംഭവങ്ങളും കൂച്ച് ബിഹാറിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിനിടെ ബി.ജെ.പി നേതാക്കളുടേതായി പുറത്ത് വന്ന പ്രസ്താവനകളും അതാണ് വ്യക്തമാക്കുന്നതെന്നും പാർട്ടി ആരോപിക്കുന്നു.
ഏപ്രിൽ ഏഴിന് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ബി.ജെ.പി നേതാക്കൾ പൊലീസ് സൂപ്രണ്ട് അഭിഷേക് ഗുപ്തക്കെതിരെ ഭീഷണി മുഴക്കി സംസാരിച്ചിരുന്നു. അതിനാൽ തീരുമാനം പുനഃപരിശോധിക്കണമെന്നും സംസ്ഥാനത്ത് സ്വതന്ത്രവും സമാധാനപൂർണവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നും തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.