അക്രമത്തിൽ മുങ്ങി ബംഗാൾ; കേന്ദ്രമന്ത്രിക്കെതിരെ കേസ്, കാർ തകർത്തു
text_fieldsനാലാംഘട്ട വോെട്ടടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ പലയിടത്തും അക്രമം. പശ്ചിമ ബംഗാളി ൽ കലാപാന്തരീക്ഷത്തിലാണ് തിങ്കളാഴ്ച എട്ടു മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നത്.
തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടുകയും കേന്ദ്രമന്ത്രിയും അസൻസ ോൾ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ബാബുൽ സുപ്രിയോയുടെ കാർ തകർക്കുകയും ചെ യ്തു. ബൂത്തിൽ പ്രവേശിച്ചതിന് ബാബുൽ സുപ്രിയോക്കെതിരെ പൊലീസ് കേസെടുത്തു.
മധ്യ പ്രദേശിലെ ബലാഘട്ട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥി സഞ്ചരിച്ച ജീപ്പിന് നക്സലുകൾ തീവെച്ചു. ജമ്മു-കശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിൽ പല ബൂത്തുകളിലും വ്യാപക കല്ലേറുണ്ടായി. ബിഹാർ, ഒഡിഷ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ പലയിടത്തും വോട്ടുയന്ത്രങ്ങൾ തകരാറിലായതിനാൽ പോളിങ് വൈകി. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ വനിതയടക്കം മൂന്ന് ഉദ്യോഗസ്ഥർ കുഴഞ്ഞുവീണു മരിച്ചു.
ബംഗാളിലെ ബരാബനിയിലാണ് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയുടെ കാർ തൃണമൂൽ പ്രവർത്തകർ അടിച്ചു തകർത്തത്. ബൂത്തിനകത്ത് ഉദ്യോഗസ്ഥരോട് മന്ത്രി തട്ടിക്കയറിയതായി ആരോപണമുയർന്നതിനെ തുടർന്നായിരുന്നു ആക്രമണം. ബൂത്തിൽ വോട്ടർമാരെ വോട്ടു ചെയ്യാൻ അനുവദിക്കാതിരുന്നത് ശ്രദ്ധയിൽപെട്ടുവെന്നും ഇതു ചോദ്യംചെയ്യുകയാണുണ്ടായതെന്നും മന്ത്രി പിന്നീട് വിശദീകരിച്ചു. രാവിലെ വോെട്ടടുപ്പ് തുടങ്ങിയതിനു പിന്നാലെ ബിർഭൂം മണ്ഡലത്തിലെ നാനൂർ, രാംപുർഹത്, നൽഹടി എന്നിവിടങ്ങളിലും ബി.ജെ.പി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി. ദുബ്രജ്പുരിൽ മൊബൈൽഫോണുമായി ബൂത്തിൽ കടക്കാൻ ശ്രമിച്ച വോട്ടർമാരെ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു.
തുടർന്ന് കേന്ദ്രസേന ആകാശത്തേക്ക് വെടിവെച്ചു. ബംഗാളിലെ എല്ലാ ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമീഷന് നിവേദനം നൽകി. ബിർഭൂം ജില്ലയിൽ പോളിങ് ബൂത്തിനകത്ത് കേന്ദ്രസേന വെടിവെപ്പ് നടത്തി ഭീതി പരത്തിയതായി മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. സേനയെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് അവർ പറഞ്ഞു.
#WATCH Clash between TMC workers and security personnel at polling booth number 199 in Asansol. A TMC polling agent said, 'no BJP polling agent was present at the booth.' BJP MP candidate from Asansol, Babul Supriyo's car was also vandalised outside the polling station. pic.twitter.com/goOmFRG96L
— ANI (@ANI) April 29, 2019
#WATCH Clash between TMC workers and QRF and security personnel outside polling booth number 125-129 in Asansol, after disagreement erupted between BJP & CPI(M) workers after TMC workers insisted on polling despite absence of central forces. #WestBengal pic.twitter.com/wmTE97gY4i
— ANI (@ANI) April 29, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
