Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Suvendu Adhikari
cancel
Homechevron_rightNewschevron_rightIndiachevron_rightബംഗാളിനെ...

ബംഗാളിനെ ബംഗ്ലാദേശാക്കാനാണ്​ തൃണമൂൽ ശ്രമം -ബി​.ജെ.പിയിലെത്തിയ സുവേന്ദു അധികാരി

text_fields
bookmark_border

കൊൽക്കത്ത: ബംഗാള​ിനെ ബംഗ്ലാദേശ്​ ആക്കാനാണ്​ തൃണമൂൽ കോൺഗ്രസിന്‍റെ ശ്രമമെന്ന്​ തൃണമൂൽ വിട്ട്​ ബി.ജെ.പിയിലെത്തിയ സു​േവന്ദു അധികാരി. ജയ്​ ബംഗ്ലാ മുദ്രാവാക്യം ഉയർത്താനാണ്​ തൃണമൂൽ ശ്രമം. എന്നാൽ നമ്മുടെ മു​ദ്രാവാക്യം 'ഭാരത്​ മാത കി ജയ്'​ യും 'ജയ്​ ശ്രീ റാം' ഉം ആണെന്നും​ അദ്ദേഹം പറഞ്ഞു. സിലിഗുരിയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്ന​ു സു​േവന്ദു അധികാരി.

നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തിൽ ബംഗാളിൽ അധികാരത്തിലെത്തുമെന്ന്​ പറഞ്ഞ അദ്ദേഹം തൃണമൂൽ പ്രവർത്തകർ എന്തുചെയ്യുമെന്നതിൽ കാര്യമില്ല, ജനങ്ങൾ ഡബ്​ൾ എൻജിൻ സർക്കാറിനാകും വോട്ട്​ ചെയ്യുകയെന്നും കൂട്ടിച്ചേർത്തു.

ബംഗാളിൽ ജനത കാർഡിനും മമത കാർഡിനുമാണ്​ പ്രധാന്യമെന്നും രാം കാർഡിന്​ സ്​ഥാന​മില്ലെന്നുമായിരുന്നു തൃണമൂൽ കോൺഗ്രസിന്‍റെ പ്രതികരണം​. തൃണമൂൽ സർക്കാർ ആവിഷ്​കരിച്ച ക്ഷേമ പദ്ധതികളുടെ മുമ്പിൽ ബി.ജെ.പിക്ക്​ മുഖം നഷ്​ടമായെന്നും തൃണമൂൽ സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി പറഞ്ഞു.

പ്രധാനമന്ത്രി ബംഗാളിൽ രാംകാർഡാണ്​ പുറത്തിറക്കിയത്​. എന്നാൽ ബംഗാളിലെ ജനങ്ങൾക്ക്​ വികസനത്തിന്‍റെ ജനത കാർഡും മമത കാർഡുമാണ്​ പ്രധാന്യമെന്നും കൊൽക്കത്തയിലെ പാർട്ടി ആസ്​ഥാനത്ത്​ നടത്തിയ വാർത്ത സമ്മേളനത്തിൽ പാർഥ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeetrinamool congressSuvendu AdhikariBJP
News Summary - TMC wants to turn Bengal into Bangladesh says BJPs Suvendu Adhikari
Next Story