അഭിഷേക് ബാനർജി ഇന്ന് ത്രിപുരയിൽ; തൃണമൂലിെൻറ പോസ്റ്ററുകൾ ബി.ജെ.പി നശിപ്പിച്ചതായി പരാതി
text_fieldsഅഗർത്തല: തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ ത്രിപുര സന്ദർശനത്തിന് മുന്നോടിയായി സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ ബി.ജെ.പി പ്രവർത്തകർ നശിപ്പിച്ചതായി പരാതി.
തിങ്കളാഴ്ചയാണ് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുടെ ത്രിപുര സന്ദർശനം. നിയമസഭ തെരഞ്ഞെടുപ്പിന് മുേന്നാടിയായി ത്രിപുരയിൽ പാർട്ടി പിന്തുണ വിപുലീകരിക്കുകയാണ് ലക്ഷ്യം. 2023ലാണ് ത്രിപുര തെരഞ്ഞെടുപ്പ്.
അഭിഷേകിെൻറ സന്ദർശനത്തിന് മുന്നോടിയായി സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ മുഴുവൻ കീറിയെറിഞ്ഞതായി തൃണമൂൽ പ്രവർത്തകർ ആരോപിച്ചു. 'ത്രിപുര സർക്കാറിെൻറ ഗുണ്ടായിസത്തിെൻറ ഞെട്ടിക്കുന്ന പ്രകടനം. ബി.ജെ.പിയുടെ കാര്യം വരുേമ്പാൾ നിഷ്കരുണം ജനാധിപത്യത്തോടുള്ള അനാദരവ് വ്യക്തമാക്കുന്നത് കാണാം' -എന്നായിരുന്നു ത്രിപുര തൃണമൂലിെൻറ ട്വീറ്റ്.
ത്രിപുരയിൽനിന്ന് ഞങ്ങളെ തുടച്ചുമാറ്റാൻ നിങ്ങൾക്ക് ശ്രമിക്കാം, എന്നാൽ ജനങ്ങളുടെ മനസിൽനിന്ന് അത് സാധിക്കില്ലെന്നും അവർ പറഞ്ഞു.
തിങ്കളാഴ്ച ത്രിപുര സന്ദർശിക്കുന്ന അഭിഷേക് ത്രിപുരേശ്വരി ക്ഷേത്രത്തിൽ പ്രാർഥന നടത്തും. തുടർന്ന് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

