വ്യാജ പതിപ്പും മോശം ബയോമെട്രിക്സും അടക്കം നിരവധി ആശങ്കകൾ; വോട്ടർ ഐ.ഡി ആധാർ ലിങ്കിങ് ശ്രമങ്ങളെ എതിർത്ത് തൃണമൂൽ
text_fieldsകൊൽക്കത്ത: ഡ്യൂപ്ലിക്കേറ്റ് ആധാറും മോശം ബയോമെട്രിക്സും എടുത്തുകാണിക്കുന്ന 2022ലെ സി.എ.ജി ഓഡിറ്റിനെ ഉദ്ധരിച്ച് വോട്ടർ ഐഡന്റിഫിക്കേഷനെ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രമങ്ങളെ എതിർത്ത് തൃണമൂൽ കോൺഗ്രസ്.
ഡ്യൂപ്ലിക്കേറ്റ് ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡുകളുടെ (EPICകൾ) പ്ലക്കാർഡുകളുമായി തൃണമൂൽ എം.പിമാർ പാർലമെന്റിൽനിന്ന് നിർവചൻ സദനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അപാകത ഉന്നയിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ തെറ്റ് സമ്മതിക്കുകയും മൂന്ന് മാസത്തിനുള്ളിൽ അത് പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
ആധാറിന് അപേക്ഷിക്കുന്ന ഒരാൾ നിയമങ്ങൾ പ്രകാരം വ്യക്തമാക്കിയ കാലയളവിൽ ഇന്ത്യയിൽ താമസിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിന് യു.ഐ.ഡി.എ.ഐ പ്രത്യേക തെളിവോ രേഖയോ പ്രക്രിയയോ നിർദേശിച്ചിട്ടില്ലെന്നും സി.എ.ജി ചൂണ്ടിക്കാട്ടിയതായി വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമീഷന് അയച്ച നിവേദനത്തിൽ തൃണമൂൽ പാർട്ടി പറഞ്ഞു. രാജ്യത്തെ എല്ലാ ആധാർ ഉടമകളും ആധാർ നിയമത്തിൽ നിർവചിച്ചിരിക്കുന്നതുപോലെ ‘താമസക്കാർ’ ആണെന്ന് ഒരു ‘ഉറപ്പും ഇല്ല’ എന്നും സി.എ.ജി പ്രസ്താവിച്ചു.
ഏറ്റവും പ്രധാനമായി, യു.ഐ.ഡി.എ.ഐ അപൂർണമായ വിവരങ്ങൾ ഉപയോഗിച്ച് ആധാർ നമ്പറുകൾ സൃഷ്ടിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് സി.എ.ജി പറയുകയുണ്ടായി. ഇത് ശരിയായ രേഖകളുടെ അഭാവമോ ഗുണനിലവാരമില്ലാത്ത ബയോമെട്രിക്സോ ഉപയോഗിച്ച് ഒരേ വ്യക്തിക്ക് ഒന്നിലധികം അല്ലെങ്കിൽ വ്യാജ പർപ്പ് ആധാർ കാർഡുകൾ നൽകുന്നതിന് കാരണമായി.
‘ഡ്യൂപ്ലിക്കേറ്റ് വ്യാജ ആധാറുകൾ EPIC കളുമായി ബന്ധിപ്പിക്കുന്നില്ലെന്നും ഈ സംവിധാനം വഴി വ്യാജ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർക്കില്ലെന്നും കമീഷൻ എങ്ങനെ ഉറപ്പാക്കുമെന്ന് വിശദീകരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അതിനാൽ ഈ ഘട്ടത്തിൽ EPIC കളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശത്തോട് അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നു. ഈ നിവേദനത്തിൽ ഞങ്ങൾ ഉന്നയിച്ച ആശങ്കകൾ സമഗ്രമായി പരിഹരിക്കുന്നതുവരെ EPICകളെ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ താൽക്കാലികമായി നിർത്തിവെക്കാൻ കമീഷനോട് അഭ്യർത്ഥിക്കുന്നു.
2023 സെപ്റ്റംബർ 18ന് കമീഷൻ സുപ്രീംകോടതിയിൽ നൽകിയ ഉറപ്പിനുശേഷവും വോട്ടർ ഐഡന്റിറ്റികളുമായി ആധാർ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഫോം 6ബിയിൽ എന്തുകൊണ്ടാണ് മാറ്റങ്ങൾ വരുത്താത്തതെന്ന് വ്യക്തമാക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു’ എന്നായിരുന്നു തൃണമൂലിന്റെ ആവശ്യം.
എന്നാൽ, ജനുവരിയിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയുടെ പ്രത്യേക സംഗ്രഹത്തിൽ ബംഗാളിൽനിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഒരു മുതിർന്ന തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവുകൾക്കും 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 23(4), 23(5), 23(6) എന്നിവക്കും അനുസൃതമായി 1960ലെ വോട്ടർ രജിസ്ട്രേഷൻ നിയമങ്ങളിലെ ഫോം 6B ഉചിതമായി പരിഷ്കരിക്കാൻ ECI നിയമപരമായി ബാധ്യസ്ഥമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

