ഭർത്താവ് പിനാകി മിശ്രക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവെച്ച് മഹുവ മൊയ്ത്ര
text_fieldsന്യൂഡല്‍ഹി: ഭർത്താവ് പിനാകി മിശ്രക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ജർമനിയിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന വിവാഹാഘോഷ ചടങ്ങിനിടെയാണ് നൃത്തമെന്നാണ് സൂചന. ഇളം കുങ്കുമ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച ഇരുവരും പടിഞ്ഞാറൻ നൃത്തശൈലിയിലുള്ള ചുവടുകൾ വെക്കുന്നത് വിഡിയോയിൽ കാണാം.
ബി.ജെ.ഡി (ബിജു ജനതാദള്‍) നേതാവ് പിനാകി മിശ്രയൊണ് മൊയ്ത വിവാഹം ചെയ്തത്. മേയ് മൂന്നാം തീയതിയായിരുന്നു ചടങ്ങ്. ഒഡിഷയിലെ പുരി സ്വദേശിയും മുതിര്‍ന്ന അഭിഭാഷകനുമാണ് പിനാകി മിശ്ര. 1959 ഒക്‌ടോബര്‍ 23നാണ് ജനനം. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച മിശ്ര പിന്നീട് ബിജു ജനതാദളില്‍ ചേരുകയായിരുന്നു. 2009, 2024, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പുരി മണ്ഡലത്തില്‍നിന്ന് വിജയിച്ചു.
1974 ഒക്ടോബര്‍ 12ന് അസമില്‍ ജനിച്ച മഹുവ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 2010ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തി. 2019, 2024 തെരഞ്ഞെടുപ്പുകളില്‍ പശ്ചിമബംഗാളിലെ കൃഷ്ണനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

