ഒരു തൃണമൂൽ എം.എൽ.എ കൂടി ബി.ജെ.പിയിൽ
text_fieldsന്യൂഡൽഹി: ഒരു തൃണമൂൽ കോൺഗ്രസ് എം.എൽ.എ കൂടി ബി.ജെ.പിയിൽ. ലബ്പുർ എം.എൽ.എ മുനീറുൽ ഇസ്ലാമാണ് ബുധനാഴ്ച്ച തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ലബ്പുരിലെ യുവജന നേതാക്കളായ ഗദാദര് ഹസ്ര, മുഹമ്മദ് ആസിഫ് ഇഖ്ബാല്‍, നിമയ് ദാസ് എന്നിവരും മുനീറുൽ ഇസ്ലാമിനൊപ്പം ബി.ജെ.പിയിലെത്തി. ബുധനാഴ്ച ഡൽഹിയിലെ ആസ്ഥാനത്തെത്തിയായിരുന്നു നാല് പേരുടെയും ബി.ജെ.പി പ്രവേശനം.
ചൊവ്വാഴ്ച രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരു സി.പി.എം. എം.എല്‍.എയും മൂന്ന് നഗരസഭകളിലെ 63 കൗണ്‍സിലര്‍മാരും ബി.ജെ.പിയിലെത്തിയിരുന്നു.
എന്നാൽ, ചുരുക്കം ചിലർ മാത്രമാണ് പാർട്ടി വിട്ട് ബി.ജെ.പിയിലെത്തിയതെന്നാണ് തൃണമൂൽ കോൺഗ്രസ് പറയുന്നത്. ചൊവ്വാഴ്ച ബി.ജെ.പിയിൽ ചേർന്ന എം.എൽ.എയെ പാർട്ടി നേരത്തെ സസ്പെൻഡ് ചെയ്തതാണ്. മറ്റു രണ്ടുപേരിൽ ഒരാൾ കോൺഗ്രസും സി.പി.എമ്മുമാണ്.
കൂടാതെ, കൗൺസിലർമാരിൽ ആറുപേർ മാത്രമാണ് ബി.ജെ.പിയിലെത്തിയതെന്നും തൃണമൂൽ കോൺഗ്രസിെൻറ ഒൗദ്യോഗിക ട്വീറ്ററിൽ ട്വീറ്റ് ചെയ്തു. അതേസമയം, ഇനിയും എം.എൽ.എമാർ ബി.ജെ.പിയിലെത്തുമെന്നും 100 പേർ തെന്ന ബന്ധപ്പെട്ടിട്ടുണ്ടെന്നും മുകുൾ റോയി അവകാശപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
