Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2020 ൽ ജെ.പി. നദ്ദയുടെ വാഹനവ്യൂഹം ആക്രമിച്ച കേസ്: രണ്ട് തൃണമൂൽ നേതാക്കൾ അറസ്റ്റിൽ

text_fields
bookmark_border
Two TMC Leaders Arrested for 2020 Attack on JP Nadda’s Convoy in West Bengal; Case Reopened
cancel
camera_alt

ജെ.പി. നദ്ദ

കൊൽക്കത്ത: 2020 ഡിസംബറിൽ ബി.ജെ.പി മുൻ ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണക്കേസിൽ രണ്ട് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. സൗത്ത് 24 പർഗനാസ് ജില്ലയിലെ മഗ്രാഹട്ട് പശ്ചിമിൽ നിന്നുള്ള റിപ്പൺ ഷെയ്ഖ്, സഞ്ജീബ് മൊണ്ടാൽ എന്നിവരെയാണ് ഡയമണ്ട് ഹാർബർ പൊലീസ് ജില്ലയിലെ ഉസ്തി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് റിവോൾവറുകളും തിരകളും പിടിച്ചെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു.

പത്മപുകുർ സ്വദേശിയായ ഒരാൾ നൽകിയ വധഭീഷണി പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ഡയമണ്ട് ഹാർബർ പൊലീസ് സൂപ്രണ്ട് ചന്ദ്രശേഖർ ബർധൻ വ്യക്തമാക്കി. കഴിഞ്ഞ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചില ക്രിമിനലുകൾ തന്നെ ലക്ഷ്യമിട്ടിരുന്നതായും ജീവന് ഭീഷണിയുണ്ടായിരുന്നതിനാലാണ് തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം പരാതി നൽകിയതെന്നും പരാതിക്കാരൻ വ്യക്തമാക്കിയിരുന്നു. ഈ കേസിൽ തുടരന്വേഷണം നടത്തിയപ്പോഴാണ് 2020 ഡിസംബർ 10-ന് സൗത്ത് 24 പർഗനാസിലെ സിരാകോളിൽ വെച്ച് ജെ.പി. നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറും അക്രമവും നടത്തിയ സംഭവത്തിൽ ഇരുവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയത്.

ഇതോടെ 2020-ലെ കേസ് പൊലീസ് വീണ്ടും പുനരന്വേഷണത്തിനായി തുറക്കുകയും പ്രതികളെ ഈ കേസിലും പ്രതിചേർക്കുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെയും ഉടൻ പിടികൂടുമെന്നും ആരെയും വെറുതെ വിടില്ലെന്നും എസ്.പി വ്യക്തമാക്കി. മഗ്രാഹട്ട് പശ്ചിമ മേഖലയിൽ സ്വാധീനമുള്ള ടി.എം.സി നേതാക്കളായ ഇരുവരും മുൻപും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. അക്രമത്തിൽ നദ്ദയുടെ വാഹനത്തിന്റെ ചില്ലുകൾ തകരുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബി.ജെ.പി നേതാവും നിലവിലെ പശ്ചിമ ബംഗാൾ പഞ്ചായത്ത് ഗ്രാമവികസന വകുപ്പ് മന്ത്രിയുമായ ദിലീപ് ഘോഷ്, കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ എന്നിവരും അന്ന് നദ്ദയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ആയുധങ്ങളുടെ ഉറവിടത്തെക്കുറിച്ചും അക്രമത്തിലെ ഇവരുടെ പങ്കിനെക്കുറിച്ചും പൊലീസ് വിശദമായ ചോദ്യം ചെയ്യൽ ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two TMC Leaders Arrested for 2020 Attack on JP Nadda’s Convoy in West Bengal; Case Reopened
Next Story