Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mukul Roy
cancel
Homechevron_rightNewschevron_rightIndiachevron_rightമുനിസിപ്പൽ...

മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കും -തൃണമൂൽ നേതാവ്​ മുകുൾ റോയ്​യുടെ പ്രസ്​താവനയിൽ വലഞ്ഞ്​ പാർട്ടി

text_fields
bookmark_border

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുതിർന്ന നേതാവ്​ മുകുൾ റോയ്​യുടെ പ്രസ്താവനയിൽ വലഞ്ഞ്​ തൃണമൂൺ കോൺഗ്രസ്​. ബംഗാളിലെ തദ്ദേശതെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുമെന്നായിരുന്നു മുകുൾ റോയ്​യുടെ പരാമർശം.

'വരാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ എല്ലായിടത്തും ബി.ജ.പി വിജയിക്കും' -ബിർഭൂം ജില്ലയിലെ ബോൽപൂർ സന്ദർശനത്തിനിടെ മുകുൾ റോയ്​ പറഞ്ഞു. മറ്റുള്ളവർ അദ്ദേഹത്തിന്‍റെ പ്രസ്താവനക്ക്​ പിന്നാലെ അവിശ്വസനീയമായി നോക്കിയപ്പോൾ 'ടി.എം.സി ബി.ജെ.പിയാണ്​. തിരിച്ചും' - എന്നായിരുന്നു മുകുൾ റോയ്​യുടെ ​പ്രതികരണം.

67കാരനായ മുകുൾ റോയ്​ 2017ൽ തൃണമൂൽ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിലെത്തിയിരുന്നു. ഈ വർഷത്തെ തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പ്​ മുകുൾ റോയ്​ പാർട്ടിയിൽ തിരിച്ചെത്തി. മുകുൾ റോയ്​യുടെ പ്രസ്താവനക്കെതിരെ മുതിർന്ന നേതാക്കളടക്കം രംഗത്തെത്തി. പ്രസ്താവന വിശദീകരിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

'മുകുൾ റോയ്​ക്ക്​ മാനസിക സമനില നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്​ സുഖമില്ല. എന്താണ്​ സംസാരിക്കുന്നതെന്ന്​ പോലും അദ്ദേഹത്തിന്​ അറിയില്ല' -ടി.എം.സി ബിർഭം ജില്ല പ്രസിഡന്‍റ്​ അനുബ്രത മൊണ്ഡാൽ ദേശീയ മാധ്യമങ്ങളോട്​ പറഞ്ഞു.

സമാന പ്രതികരണവുമായി ടി.എം.സി സെക്രട്ടറി ജനറൽ പാർഥ ചാറ്റർജിയും രംഗത്തെത്തി. 'മുകുൾ റോയ്​ക്ക്​ സുഖമില്ല. അ​തായിരിക്കാം അദ്ദേഹത്തിന്‍റെ ഇത്തരത്തിലുള്ള പ്രസ്താവനകൾക്ക്​ കാരണം. അദ്ദേഹം ഇപ്പോൾ പാർട്ടി പ്രവർത്തകനല്ല. അ​ദ്ദേഹം പറയുന്ന കാര്യങ്ങൾക്ക്​ പ്രധാന്യം നൽകേണ്ട ആവശ്യമില്ല' -പാർഥ ചാറ്റർജി പറഞ്ഞു.

പൊതുജനമധ്യത്തിൽ ഇത്തരത്തിൽ ആദ്യമായല്ല മുകുൾ റോയ്​ പ്രസ്താവനകൾ നടത്തുന്നത്​. സെപ്​റ്റംബറിൽ നടത്തിയ വാർത്താസമ്മേളനത്തിലും ഇത്തരം പ്രസ്​താവനകൾ നടത്തിയിരുന്നു. ഈ വർഷം ആദ്യം കോവിഡ്​ 19നെ തുടർന്ന്​ ഭാര്യ മരിച്ചതോടെ മുകുൾ റോയ്​യുടെ ആരോഗ്യനില മോശമാണെന്ന്​ കുടുംബാംഗങ്ങളും പാർട്ടിയുടെ അടുത്ത വൃത്തങ്ങളും അറിയിച്ചിരുന്നു. പൊതുവേദികളിൽ റോയ്​ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool CongressMukul Roy
News Summary - TMC leader Mukul Roy says BJP will win in upcoming Bengal civic polls
Next Story