Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mamata Banerjee
cancel
Homechevron_rightNewschevron_rightIndiachevron_rightഗോവയിൽ വോട്ടുബാങ്ക്​...

ഗോവയിൽ വോട്ടുബാങ്ക്​ ലക്ഷ്യമിട്ട്​ തൃണമൂലും; മാസം തോറും സ്​ത്രീകൾക്ക്​ 5000 രൂപ ലഭിക്കുന്ന പദ്ധതി അവതരിപ്പിച്ചു

text_fields
bookmark_border

പനാജി: ഗോവയിൽ ചുവടുറപ്പിക്കാൻ സ്​ത്രീ ശാക്തീകരണ പരിപാടികൾക്ക്​ തുടക്കമിട്ട്​ തൃണമൂൽ കോൺഗ്രസ്​. സംസ്​ഥാനത്തെ 3.5 ലക്ഷം കുടുംബങ്ങളിലെ സ്​ത്രീകൾക്ക്​ 5000 രൂപ നേരിട്ട്​ കൈമാറാൻ സഹായിക്കുന്ന ഗൃഹലക്ഷ്​മി പദ്ധതി അവതരിപ്പിച്ചു.

മാസം തോറും സ്​ത്രീകൾക്ക്​ 5000 രൂപ നേരിട്ട്​ ലഭിക്കുന്ന പദ്ധതിയാണിത്​. ഇതിലൂടെ വർഷം തോറും 60,000 രൂപ ലഭിക്കും. പദ്ധതിയിലൂടെ സർക്കാറിന്​ ഏകദേശം 1500 മുതൽ 200 കോടി വരെ ചിലവാകുമെന്നും തൃണമൂൽ അറിയിച്ചു.

2021ലെ ബംഗാൾ നിയമസഭ തെര​ഞ്ഞെടുപ്പിന്​ മുന്നോടിയായി ബംഗാളിലും സമാനപദ്ധതി തൃണമൂൽ കോൺഗ്രസ്​ അവതരിപ്പിച്ചിരുന്നു. ലഖിർ ബന്ദർ പദ്ധതിയിൽ എസ്​.സി/എസ്​.ടി കുടുംബങ്ങൾക്ക്​ മാസം തോറും 1000 രൂപ വീതവും മറ്റു വിഭാഗങ്ങളിലെ സ്​ത്രീകൾക്ക്​ 500 രൂപ വീതവും ലഭിക്കും.

ഗോവയിൽ സ്​ത്രീ വോട്ട്​ ബാങ്ക്​ ലക്ഷ്യം വെച്ചാണ്​ തൃണമൂലിന്‍റെയും കോൺഗ്രസിന്‍റെയും നീക്കം. മമത ബാനർജി ഗോവയിലെത്തി പ്രചാരണ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. കഴിഞ്ഞദിവസം കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഗോവയിൽ ക്യാമ്പ്​ ചെയ്​തിരുന്നു.

ഗോവയിൽ കോൺഗ്രസ്​ അധികാരത്തിലെത്തിയാൽ ജോലികളിൽ സ്​ത്രീകൾക്ക്​ 30 ശതമാനം സംവരണം അനുവദിക്കുമെന്നാണ്​ പ്രധാന തെരഞ്ഞെടുപ്പ്​ വാഗ്​ദാനം. കൂടാതെ വികസനത്തിനൊപ്പം പ്രകൃതി സംരക്ഷണത്തിന്‍റെ മുദ്രാവാക്യങ്ങളും ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ ഉയർത്തുന്നുണ്ട്​. കുടിവെള്ളക്ഷാമം, തൊഴിലില്ലായ്​മ തുടങ്ങിയവയെക്കുറിച്ചും പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeTrinamool CongressGoa election 2022
News Summary - TMC launches scheme to give Rs 5,000 per month to women in Goa
Next Story