സോൻഭദ്ര സന്ദർശിക്കാനെത്തിയ തൃണമൂൽ എം.പിമാർ പൊലീസ് കസ്റ്റഡിയിൽ
text_fieldsവാരണാസി: വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ട സോൻഭദ്ര സന്ദർശിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് സംഘത്തെ യു.പി പൊലീസ ് കസ്റ്റഡിയിലെടുത്തു. വാരണാസി വിമാനത്താവളത്തിലാണ് ഡെറിക് ഒബ്രിയാൻെറ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെ തടഞ ്ഞത്. പൊലീസുമായി സഹകരിക്കാൻ തയാറാണെന്ന് അറിയിച്ചുവെങ്കിലും അവർ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഡെറിക് ഒബ്രിയാൻ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം സോൻഭദ്ര സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധി യു.പിയിൽ തന്നെ തുടരുകയാണ്. പ്രദേശം സന്ദർശിക്കാതെ മടങ്ങില്ലെന്നാണ് പ്രിയങ്കയുടെ നിലപാട്. പ്രിയങ്കയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രസ്താവനയുമായി ഭർത്താവ് റോബർട്ട് വദ്ര രംഗത്തെത്തി. പ്രിയങ്കയുടെ അറസ്റ്റിനെതിരെ ഡൽഹിയിലും പ്രതിഷേധം ഉയർന്നു.
ഉത്തർപ്രദേശിലെ സോൻഭദ്ര ഗ്രാമത്തിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടവരെ സന്ദർശിക്കാനെത്തിയ പ്രിയങ്കയെ കഴിഞ്ഞ ദിവസം പൊലീസ് തടയുകയായിരുന്നു. പൊലീസ് നടപടിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്ക അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു.
