Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി ആരോടും...

ബി.ജെ.പി ആരോടും ബഹുമാനമില്ലാത്ത ‘താന്തോന്നി’യെപ്പോലെയെന്ന് രാഹുൽ ഗാന്ധി

text_fields
bookmark_border
ബി.ജെ.പി ആരോടും ബഹുമാനമില്ലാത്ത ‘താന്തോന്നി’യെപ്പോലെയെന്ന് രാഹുൽ ഗാന്ധി
cancel

ഷി​ല്ലോ​ങ്: ആ​രോ​ടും ബ​ഹു​മാ​ന​മി​ല്ലാ​ത്ത ‘താ​ന്തോ​ന്നി’​യെ​പ്പോ​ലെ​യാ​ണ് ബി.​ജെ.​പി​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. എ​ല്ലാ അ​റി​യാം എ​ന്ന അ​ഹം​ഭാ​വ​മാ​ണ് അ​വ​രു​ടെ മു​ഖ​മു​ദ്ര​യെ​ന്നും ഷി​​ല്ലോ​ങ്ങി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ രാ​ഹു​ൽ പ​റ​ഞ്ഞു. മേ​ഘാ​ല​യ​യു​ടെ ഭാ​ഷ​യും സം​സ്കാ​ര​വും ച​രി​ത്ര​വും ന​ശി​പ്പി​ക്കാ​നു​ള്ള ബി.​ജെ.​പി ശ്ര​മം കോ​ൺ​ഗ്ര​സ് അ​നു​വ​ദി​ക്കി​ല്ല. ഞാ​നി​ന്ന് നി​ങ്ങ​ളു​ടെ ത​ന​ത് വ​സ്ത്ര​വു​മ​ണി​ഞ്ഞ് ഇ​വി​ടെ നി​ൽ​ക്കു​ന്ന​ത് ഈ ​സം​സ്കാ​ര​ത്തി​നോ​ടു​ള്ള ബ​ഹു​മാ​നം കൊ​ണ്ടാ​ണ്. ഈ ​കു​പ്പാ​യ​വു​മി​ട്ട് വ​ട​ക്കു-​കി​ഴ​ക്ക​ൻ സം​സ്കൃ​തി​യെ ക​രി​വാ​രി​ത്തേ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി കാ​ണി​ക്കു​ന്ന​ത് നി​ങ്ങ​ളെ അ​പ​മാ​നി​ക്ക​ലാ​ണ് -രാ​ഹു​ൽ തു​ട​ർ​ന്നു.

തൃ​ണ​മൂ​ലിനെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് രാ​ഹു​ൽ ന​ട​ത്തി​യ​ത്. മേ​ഘാ​ല​യ​യി​ൽ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ൽ വ​രു​ന്നു​​വെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് തൃ​ണ​മൂ​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. നി​ങ്ങ​ൾ​ക്ക് തൃ​ണ​മൂ​ലി​ന്റെ ച​രി​ത്രം അ​റി​യാ​മ​ല്ലോ. പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​വ​ർ കാ​ണി​ച്ചു​കൂ​ട്ടു​ന്ന അ​ക്ര​മ​ങ്ങ​ളും അ​ഴി​മ​തി​ക​ളും എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ഗോ​വ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​ർ ബി.​ജെ.​പി​യെ സ​ഹാ​യി​ക്കാ​നാ​യി കോ​ടി​ക​ൾ പൊ​ടി​ച്ചു. അ​തു​ത​ന്നെ​യാ​ണ് മേ​ഘാ​ല​യ​യി​ലും ന​ട​പ്പാ​ക്കു​ന്ന​ത്. മേ​ഘാ​ല​യ​യി​ലെ ​കോ​ൺ​റാ​ഡ് സാം​ഗ്മ സ​ർ​ക്കാ​ർ അ​ഴി​മ​തി​യി​ൽ മു​ങ്ങി​യ ഭ​ര​ണ​മാ​ണ് ന​ട​ത്തി​യ​തെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫെ​ബ്രു​വ​രി 27നാ​ണ് മേ​ഘാ​ല​യ തെ​ര​ഞ്ഞെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ലും ഫ​ല​പ്ര​ഖ്യാ​പ​ന​വും മാ​ർ​ച്ച് ര​ണ്ടി​നാ​ണ്. നി​യ​മ​സ​ഭ​യി​ൽ 60 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Meghalaya PollsRahul Gandhi
News Summary - TMC contesting Meghalaya polls to help 'class-bully' BJP win: Rahul Gandhi
Next Story