Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘തിത്​ലി’ ചുഴലിക്കാറ്റ് ആന്ധ്ര-ഒഡിഷ തീരത്തേക്ക്

text_fields
bookmark_border
‘തിത്​ലി’ ചുഴലിക്കാറ്റ് ആന്ധ്ര-ഒഡിഷ തീരത്തേക്ക്
cancel

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തിത്​ലി ചുഴലിക്കാറ്റ് ആന്ധ്ര-ഒഡിഷ തീരത്തേക്ക് നീങ്ങുന്നതായി ​റിപ്പോർട്ട്. ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡിഷയിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് മെറ്റിയോറളജിക്കൽ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച രാവിലെ ഒഡിഷയിലെ ഗോപാൽപൂരിനും ആന്ധ്രപ്രദേശിലെ കലിംഗ പട്ടണത്തിനും മധ്യേയാണ് ചുഴലിക്കാറ്റ് കരയണയുന്നത്. ഈ സമയത്ത് മണിക്കൂറിൽ 145 കിലോമീറ്റർ വേഗത കാറ്റിനുണ്ടാകും.

ഒഡിഷയിലെ ഗോപാൽപൂരിന് 530 കിലോമീറ്റർ തെക്കുകിഴക്കായും ആന്ധ്രപ്രദേശിലെ കലിംഗ പട്ടണത്തിന് 450 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായും നിലകൊള്ളുന്ന ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്രത പ്രാപിക്കും. ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡിഷയിൽ വ്യാഴാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ ശ്രീകാകുളം, ഒഡിഷയിലെ ഗജപതി, ഗഞ്ചം, ഖുർദ, നയാഗർ, പുരി ജില്ലകളിലാകും തിത്​ലി കനത്ത നാശം വിതക്കാനിടയുള്ളത്. ചുഴലിക്കാറ്റിന് പാകിസ്​താൻ നൽകിയ ‘തിത്​ലി’ എന്ന പേരി​​​െൻറ അർഥം ചിത്രശലഭമെന്നാണ്.

അതേസമയം, തിത്​ലി കേരളത്തെ ബാധിക്കാനിടയില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിന് മുകളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Titli' Cyclonic Storm hit Odisha and Andhra Pradesh Tomorrow -India News
Next Story