Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅണുനാശിനി തുരങ്കവുമായി...

അണുനാശിനി തുരങ്കവുമായി തിരുപ്പൂർ

text_fields
bookmark_border
അണുനാശിനി തുരങ്കവുമായി തിരുപ്പൂർ
cancel

തിരുപ്പൂർ (തമിഴ്​നാട്​): കോവിഡിനെതിരെ പോരാടാൻ അണുനാശിനി തുരങ്കവുമായി തിരുപ്പൂർ ജില്ലാ ഭരണകൂടം. തുരങ്കത്തില ൂടെ നടക്കുന്നവരുടെ മേൽ അണുനശീകരണ ലായനി സ്​പ്രേ ചെയ്യുന്ന രീതിയിലാണ്​ ഇത്​ സംവിധാനിച്ചിരിക്കുന്നത്​.

ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് അടങ്ങിയ ലായനി മൂന്ന് പൈപ്പുകളുടെ രണ്ട് സെറ്റുകൾ വഴിയാണ്​ സ്​പ്രേ ചെയ്യുക. തുരങ്കത്തിനുള്ളിൽ മൂന്ന് മുതൽ അഞ്ച് സെക്കൻഡ് വരെ​ ചെലവഴിച്ചാൽ ദേഹത്തുള്ള അണുക്കൾ നശിക്കുമെന്നാണ്​ അധികൃതർ പറയുന്നത്​.

കോവിഡ് -19 മുൻകരുതൽ നടപടികളുടെ ഭാഗമായി തെന്നംപാളയത്തിലെ കാർഷിക ചന്തയുടെ മുന്നിൽ ഒരുക്കിയ തുരങ്കം തിരുപ്പൂർ ജില്ല കലക്ടർ കെ. വിജയകാർത്തികേയൻ ഉദ്ഘാടനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19Tiruppurdisinfection tunnel
News Summary - Tiruppur ‘disinfection tunnel’
Next Story