തിരുപ്പതി ലഡ്ഡുവിൽ മായം കലർത്തിയ കേസ്: പ്രതികളെ കസ്റ്റഡിയിൽ വിട്ടു
text_fieldsന്യൂഡൽഹി: ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രസാദമായി നൽകിയ ലഡ്ഡുവിൽ മായം കലർന്നതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് പ്രതികളെ തിരുപ്പതി കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഭോലെ ബാബ ഡെയറിയുടെ മുൻ ഡയറക്ടർമാരായ വിപിൻ ജെയിൻ, പോമിൽ ജെയിൻ, വൈഷ്ണവി ഡെയറിയിൽനിന്നുള്ള അപൂർവ ചൗഡ, എ.ആർ ഡയറിയിൽനിന്ന് രാജു രാജശേഖരൻ എന്നിവരെ സി.ബി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ തിങ്കളാഴ്ച തിരുപ്പതി കോടതിയിൽ ഹാജരാക്കിയശേഷം ഫെബ്രുവരി 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡ്ഡു ഉണ്ടാക്കുന്നതിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവനുസരിച്ച് സി.ബി.ഐ കഴിഞ്ഞവർഷം നവംബറിലാണ് അഞ്ചംഗ അന്വേഷണ സംഘത്തെ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

