തിരുപ്പതിയിൽ റെക്കോഡ്; ഒറ്റമാസം 130 കോടി വരുമാനം
text_fieldsഹൈദരാബാദ്: വരുമാനത്തിൽ പുതിയ റെക്കോഡ് നേടി ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം. ലോകത്തെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമായ തിരുപ്പതി ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ മേയിൽ 130 കോടി രൂപയുടെ റെക്കോഡ് വരുമാനമാണുണ്ടായത്. തിരുപ്പതി ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മാസത്തെ വരുമാനം ഇത്രയധികമായി ഉയരുന്നത്.
പണമായും വജ്ര, സ്വർണ, വെള്ളി ആഭരണങ്ങളായും ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിൽ തീർഥാടകർ നിക്ഷേപിക്കുന്ന സംഭാവനയാണ് ക്ഷേത്രത്തിലെ പ്രധാന വരുമാനം. കോവിഡ് ലോക്ഡൗണിനെ തുടർന്ന് ക്ഷേത്രത്തിലെ വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചതിനുശേഷം ഇപ്പോഴാണ് വീണ്ടും കൂടുതൽ പേർ എത്തിത്തുടങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

