Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

25 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ അഴുക്കുചാലിൽ എറിഞ്ഞ് കൊന്നു

text_fields
bookmark_border
infant0
cancel

ന്യൂഡൽഹി: നിർത്താതെ കരഞ്ഞതിന് 25 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ വാഹനത്തിൽ നിന്ന് അഴുക്കുചാലിലേക്ക് എറിഞ്ഞ് കൊന്നു. ഡൽഹി വിനോദ് നഗറിലാണ് സംഭവം. തുടർച്ചയായി കരയാൻ ആരംഭിച്ച പെൺകുഞ്ഞിനെ മാലിന്യ കൂമ്പാരത്തിലേക്ക് അമ്മ വലിച്ചെറിയുകയായിരുന്നു. കേസിൽ കുട്ടിയുടെ അമ്മ നേഹയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

കുഞ്ഞിനെ കാണാനില്ലെന്ന കുടുംബത്തിൻെറ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കുടുംബം കരുതിയിരുന്നത്. എന്നാൽ യുവതി വാഹനത്തിൽ നിന്നും എന്തോ വലിച്ചെറിയുന്നത് കണ്ടതായി ഒരാൾ പൊലീസിന് മൊഴി നൽകുകയായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് യുവതി കുറ്റം സമ്മതിച്ചത്.  തുടർന്ന് പൊലീസ് മാലിന്യക്കുഴിയിൽ എത്തി കുട്ടിയെ കണ്ടെത്തുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിൽ വെച്ച് കുഞ്ഞ് മരണപ്പെടുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tired of her crying, woman kills 25-day-old daughter- India News
Next Story